ജീവൻ തുടിക്കുന്ന ‘ചിത്രസഞ്ചാരം’; ചിന്തിപ്പിക്കും ഈ ലോക നിറക്കൂട്ട്

painting-web
SHARE

ഛായക്കൂ‍ട്ടുകള്‍കൊണ്ട് സന്ദര്‍ശകരുടെ മനം നിറച്ച് തിരുവനന്തപുരത്ത് ചിത്രസഞ്ചാരം പ്രദര്‍ശനം. കേരള ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനം ആസ്വദിക്കാന്‍ നിരവധിപേരാണ് എത്തിയത്. 

ഒരായിരം കഥകളാണ് ഈ ചുവരുകളില്‍ കോറിയിട്ടിരിക്കുന്നത്. ജീവന്‍ തുടിക്കുന്നതാണ് ഓരോ ചിത്രവും. ലോകത്തിലെ കാഴ്ച്ചകള്‍ നിറക്കൂട്ടുകളായി മാറി. ചിലത് നമ്മെ ചിന്തിപ്പിക്കും, ചിലത് നമ്മെ ആസ്വദിപ്പിക്കും. ലോക പ്രസിദ്ധ ചിത്രക്കാരന്‍മാരായ മിലിന്ദ് മുള്ളിക്ക്,  ബിജയ് ബിസ്വാള്‍, രാജശേഖരന്‍ പരമേശ്വരന്‍, എന്ന് തുടങ്ങി കാലുകൊണ്ട് ക്യാന്‍വാസില്‍ വര്‍ണ്ണങ്ങള്‍ വിരിയിക്കുന്ന സ്വപ്നാ അഗസ്റ്റിന്‍റെ ചിത്രവും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. സിനിമാതാരം കോട്ടയം നസീറിന്റെ നായുടെ നവരസവും ജനശ്രദ്ധ നേടി. 

36 കലാകാരന്മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. അതുക്കൊണ്ടുതന്നെ വരകളുടെയും വര്‍ണ്ണങ്ങളുടെയും സംഗമവേദി കൂടിയായിമാറി പ്രദര്‍ശനം.

MORE IN KERALA
SHOW MORE
Loading...
Loading...