ബിഎസ്എന്‍എല്ലിന് സാമ്പത്തിക രക്ഷാ പാക്കേജ് നടപ്പാക്കിയേക്കും

bsnl-03-07-19
SHARE

വൻസാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നട്ടം തിരിയുന്ന ബിഎസ്എന്‍എല്ലിനും എംടിഎന്‍എല്ലിനും കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക രക്ഷാ പാക്കേജ് നടപ്പാക്കിയേക്കുമെന്ന് സൂചന. 74000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലടക്കം ഉളള വിപുലമായ പദ്ധതിയാണ് നടപ്പാക്കാന്‍ ഒരുങ്ങുന്നത്

ഏറ്റവും കൂടുതല്‍ നഷ്ടം നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ബിഎസ്എന്‍എല്‍. നിലവിലെ കണക്കനുസരിച്ച് 13804 കോടിയാണ് ആകെ നഷ്ടം. എംടിഎന്‍എല്‍ 3398 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ സാമ്പത്തിക രക്ഷാ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത്. 

ആകെ 74000 കോടി രൂപയാണ് ചിലവഴിക്കുക. 20000 കോടി രൂപയുടെ 4 ജി സ്പെക്ട്രം കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിന് അനുവദിക്കും. 4ജി നടപ്പാക്കാന്‍ 13000 കോടി രൂപയും നല്‍കും . ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതിയും നടപ്പാക്കും. ഇതിനായി 40000 കോടിയാണ് നല്‍കുക. നിലവി‍ല്‍ ബിഎസ്എന്‍എലും എംടിഎന്‍എലും കൂടുതല്‍ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുളള ശ്രമം. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്. ടെലികോം മേഖലയില്‍ നിലവിലുളള പ്രതിസന്ധി കാരണം ഓഹരി വിറ്റഴിക്കല്‍ പ്രായോഗികമല്ല. 4ജിയില്‍ നിന്ന് 5ജിയിലേക്കുളള മാറ്റം പുരോഗമിക്കവേ പുതിയ സാങ്കേതിക വിദ്യകളിലൂടെ ബിഎസ്എന്‍എല്ലിനെ നവീകരിക്കുക എന്നതിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...