അന്തർസംസ്ഥാന സ്വകാര്യബസ് സമരം; വലഞ്ഞ് മറുനാടൻ മലയാളികൾ

banglore-bus-strike
SHARE

അന്തര്‍സംസ്ഥാന സ്വകാര്യബസ് സമരം തുടരുന്നതിനാല്‍ വാരാന്ത്യത്തില്‍ നാട്ടിലേയ്ക്കുള്ള യാത്ര ഒഴിവാക്കി മറുനാടന്‍ മലയാളികളില്‍ വലിയൊരു വിഭാഗം .  കെഎസ്ആര്‍ടിസി വാരാന്ത്യ സ്പെഷ്യലുകള്‍ ഒരുക്കിയെങ്കിലും അത്യാവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ റിസര്‍വേഷന്‍ ലഭിക്കാതെ കുടുങ്ങുന്നവരും കുറവല്ല

പണിമുടക്ക് മൂലം വലിയൊരുവിഭാഗം യാത്ര ഉപേക്ഷിച്ചെങ്കിലും അത്യാവശ്യക്കാര്‍ ആശ്രയിക്കുന്നത് കെ എസ് ആര്‍ ടിസിയെയാണ്. എന്നാല്‍ സ്പെഷ്യല്‍ സര്‍വീസുകളിലടക്കം അതിവേഗം ടിക്കറ്റ് വിറ്റുപോകുന്നതിനാല്‍ പലര്‍ക്കും യാത്ര  ദുരിതമാണ്. ടിക്കറ്റ് ലഭിച്ച ബസും നോക്കി ഏറെനേരം കാത്തിരിക്കേണ്ടിവരും. നിലവിലുള്ള 49 സര്‍വീസുകള്‍ക്കൊപ്പം സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസടക്കം 26 സ്പെഷ്യലുകളാണ് കെ എസ് ആര്‍ ടി സി വാരാന്ത്യ സര്‍വീസിനായി ഒരുക്കിയ്ത്. കാഞ്ഞങ്ങാട് കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലേയ്ക്ക് പ്രത്യേകം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ ഉണ്ട് ഇൗ ബസുകളില്‍ നിന്നും തിങ്ങിനിറ‍ഞ്ഞുമാണ് റിസര്‍വേഷന്‍ കിട്ടാത്തവരുടെ യാത്ര.

വെള്ളി ശനി ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ യാത്രക്കാരും സ്വകാര്യബസുകളും തിങ്ങിനിറയുന്ന മഡിവാള, കലാശിയപ്പാളയം തുടങ്ങിയ ബോര്‍ഡിങ്ങ് പോയിന്‍റുകള്‍  കാലിയാണ് . മലയാളികളുടെ ഒഴുക്ക് മുഴുവന്‍  മൈസൂര്‍ റോഡ് സാറ്റലൈറ്റ് ബസ്റ്റാന്‍ഡിലേയ്ക്കും, റെയില്‍വേ സ്റ്റേഷനുകളിലേയ്ക്കുമാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...