സ്വകാര്യ ബസ് സമരം അനാവശ്യം; പ്രതിഷേധവുമായി ബെംഗളുരു മലയാളികൾ

bengaluru-bus-26
SHARE

അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിനെതിരെ  പ്രതിഷേധവുമായി ബെംഗളൂരു മലയാളികൾ.  അനാവശ്യമായ കാര്യങ്ങൾക്കാണ്‌ സമരമെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് കൂടുതൽ കെ എസ് ആർ ടി സി സർവീസുകൾ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. സമരം ഇനിയും തുടർന്നാൽ കടുത്ത യാത്രാക്ലേശത്തിലാകും മറുനാടൻ മലയാളികൾ. 

കടുത്ത രോഷത്തിലാണ് മലയാളികൾ. 125ലേറെ സ്വകാര്യബസ് സർവീസുകൾ ഉണ്ടായിരുന്നിടത് ഇപ്പോളുള്ള 50തോളം കെ എസ് ആർ ടി സി സർവീസുകളെ മാത്രം  ആശ്രയിച്ചാണ് ഇവരുടെ യാത്ര. 

ദിവസേന നാല് ട്രെയിനുകൾ മാത്രമാണ് കേരളത്തിലേക്കുള്ളത് വാരാന്ത്യസർവീസുകൾ കൂട്ടിച്ചേർത്താലും 10ൽ താഴെ മാത്രം.  ഇവയിലൊന്നും കാലുകുത്താൻ ഇടപോലുമില്ല ഈ ദിവസങ്ങളിൽ. 

പ്രൈവറ്റ് ബസ് ലോബികളുടെ വിളയാട്ടത്തിനു തടയിടാൻ സർക്കാർ ഇടപെടേണ്ട അവസരമാണിതെന്നാണ് ഏകസ്വരം.  അടിയന്തരമായി ഈ റൂട്ടുകൾ കെ എസ് ആർ ടി സി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്

വാരാന്ത്യമായാൽ കടുത്ത യാത്രപ്രതിസന്ധിയാവും നേരിടേണ്ടി വരിക,  സ്പെഷ്യൽ ട്രെയിനുകളോ,  കെ എസ് ആർ ടി സി കൂടുതൽ ബസുകളും അനുവദിച്ചില്ലെങ്കിൽ,  മറുനാടൻ മലയാളികളുടെ യാത്രകൾ അവതാളത്തിലാകും.

MORE IN KERALA
SHOW MORE
Loading...
Loading...