നാൻ പെറ്റ മകനെ’ പുകഴ്ത്തി മണി; അഭിമന്യുവിനെ കൊന്ന പ്രതികള്‍ എവിടെയെന്ന് അമ്മാവൻ

mani-post
SHARE

എറണാകുളം മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘നാൻ പെറ്റ മകൻ’ എന്ന ചിത്രം ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിനെ പുകഴ്ത്തി വൈദ്യുതി മന്ത്രി എം എം മണി ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അഭിമന്യുവിന്റെ കഥ പറയുന്ന ചിത്രം ഹൃദയസ്പർശിയാണെന്നും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നുമായിരുന്നു മണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് താഴെ അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം എവിടെവരെയെത്തി എന്ന കമന്റുമായി അമ്മാവൻ രംഗത്തെത്തിയിരിക്കുകയാണ്.

നാൻ പെറ്റ മകൻ താൻ കണ്ടിരുന്നുവെന്നും അഭിമന്യുവിനേയും അവന്റെ നാടിനേയും കോളേജിനെയുമൊക്കെ നന്നായി ചിത്രീകരിച്ചിട്ടുണ്ടെന്ന് മണി പറയുന്നു. അഭിമന്യു എത്രത്തോളം നന്മ നിറഞ്ഞവനായിരുന്നുവെന്ന് ചിത്രം ഓർമ്മിക്കുന്നു. അവൻ സ്വപ്നം കണ്ടതുപോലെ തന്നെ വർഗീയതയെ ഇല്ലാതാക്കാനും മനുഷ്യ സ്‌നേഹത്തെ ഉയർത്തിപ്പിടിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ടെന്നും എല്ലാവരും കുംടുംബത്തോടൊപ്പം സിനിമ തിയേറ്ററിൽ പോയി കണ്ട് വിജയിപ്പിക്കണമെന്നുമാണ് മണി കുറിച്ചത്. 

അഭിമന്യു മരിച്ചിട്ട് ഒരു വർഷം തികയാൻ പോകുകയാണെന്നും പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അഭിമന്യുവിന്റെ അമ്മാവൻ പറയുന്നു. കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും മറുപടി ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയിൽ നിന്നും മറുപടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കമന്റിൽ പറഞ്ഞു. ഇപ്പോൾ നിരവധിയാളുകളാണ് പോസ്റ്റിന് താഴെ അമ്മാവന്റെ കമന്റ് ഷെയർ ചെയ്തിരിക്കുന്നത്. 

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. മുഴുവന്‍ പ്രതികളേയും ഇതുവരെ പിടികൂടാനായിട്ടില്ല. ഒരു വര്‍ഷമായിട്ടും മുഴുവന്‍ പ്രതികളേയും പിടികൂടാനായില്ലെന്നും മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്ത് ശിക്ഷിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും പിതാവ് മനോഹരൻ ഇന്ന് പറഞ്ഞു. കേസില്‍ ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് പിടികൂടിയിരുന്നു. എന്നാൽ, അഭിമന്യുവിനെ കൊലപ്പെടുത്തിയ ആളെ മാത്രം ഇതുവരെയായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...