5 ഇടത്ത് പ്രത്യേക ശ്രദ്ധ; ലക്ഷ്യം 40 ലക്ഷം അംഗസഖ്യ; പദ്ധതിയുമായി ബിജെപി

Sreedharan-Pillai17-4
SHARE

കേരളത്തില്‍ അംഗസംഖ്യ നാല്‍പ്പതുലക്ഷമാക്കാനുള്ള പ്രചാരണ പരിപാടിക്ക് ബി.ജെ.പി രൂപം നല്‍കി. നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ വിപുലമായ പദ്ധതിയാണ് ആവിഷ്കരിച്ചതെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. അടുത്തമാസം ആറിന് ആരംഭിക്കുന്ന അംഗത്വ പ്രചാരണപരിപാടി ജനുവരി 31 ന് സമാപിക്കും.   

രാജ്യവ്യാപകമായി ബി.ജെ.പി അംഗത്വ പ്രചാണപരിപാടിയുടെ ഭാഗമായാണ് കേരളത്തിലെയും പ്രവര്‍ത്തനങ്ങള്‍. നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള യോഗങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. ആറുമാസം നീണ്ടുനില്‍ക്കുന്ന തീവ്രയജ്ഞപരിപാടിക്ക് അടുത്തമാസം ആറിന് തുടക്കമാകും.

പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞതവണത്തെക്കാള്‍ വലിയ ലക്ഷ്യമാണ് മുന്നില്‍പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിതഷായുടെ നിര്‍ദ്ദേശാനുസരണമുള്ള പരിപാകള്‍ക്കാണ് ബി.ജെ.പി സംസ്ഥാന സമിതി രൂപം നല്‍കിയിരിക്കുന്നത്. 

കേരളം തമിഴ്്നാട് ഉള്‍പ്പടെ അഞ്ച് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക ശ്രദ്ധചെലുത്താനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികളും അംഗത്വ യജ്ഞവും സമാന്തരമായിട്ടാകും മുന്നോട്ടുകൊണ്ടുപോകുക.

MORE IN KERALA
SHOW MORE
Loading...
Loading...