സഞ്ചാരികളെ മയക്കും ഈ ആനക്കൊട്ടിൽ; വിപുലീകരണം രണ്ട് ഘട്ടമായി

kottoor-new
SHARE

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രം വിപുലപ്പെടുത്തുന്നു. ആന മ്യൂസിയവും വെറ്റിനറി ആശുപത്രിയുമുള്‍പ്പെടുന്ന ഒന്നാംഘട്ട  വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

 ഇപ്പോള്‍ത്തന്നെ മനംമയക്കുന്നതാണ് ആനക്കൊട്ടിലിലെ കാഴ്ചകള്‍

കുട്ടിക്കുറുമ്പന്മാര്‍ മാത്രമല്ല, ഗജവീരന്മാരുമുണ്ട്. ഇവര്‍ക്കെല്ലാം സ്വാഭാവിക വാസസ്ഥലങ്ങള്‍, കുട്ടിയാനകള്‍ക്ക് പ്രത്യേക പരിചരണം, സൂപ്പര്‍ സ്പെഷല്‍ററി വെററിനറി ഹോസ്പിററല്‍, ആന മ്യൂസിയം തുടങ്ങിയവ എല്ലാം ഉള്‍പ്പെടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

 105 കോടി രൂപ ചെലവഴിച്ച് രണ്ട് ഘട്ടങ്ങളിലായാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം വിപുലപ്പെടുത്തുന്നത്. കോട്ടൂർ വനമേഖലയിലെ  ഭൂമിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ.  

MORE IN KERALA
SHOW MORE
Loading...
Loading...