ഇത് കോൺഗ്രസിന്റെ നാടകം, വോട്ടിനായി സിപിഎം മൂല്യങ്ങൾ കളയരുത്; ആഞ്ഞടിച്ച് ബിന്ദു

bindu
SHARE

ശബരിമല യുവതീപ്രവേശന ബില്ലില്‍ സിപിഎമ്മിനെ കടന്നാക്രമിച്ച് ബിന്ദു അമ്മിണി. ശബരിമല ബില്ലിനെ എതിർക്കില്ലെന്ന് വ്യക്തമാക്കി കേരളത്തിൽ നിന്നുള്ള ഏക ഇടതുപക്ഷ എംപി എ.എം.ആരിഫ് രംഗത്തുവന്ന സാഹചര്യത്തിലാണ് ബിന്ദുവിന്റെ വിമർശനം. ഇടതുപക്ഷം ഉയർത്തിക്കൊണ്ടുവന്ന നവോത്ഥാന മൂല്യങ്ങൾ വെറും വോട്ടിനായി നഷ്ടപ്പെടുത്തുന്ന നിലപാടാണിത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത പ്രഹരം ഒരിക്കലും ശബരിമല മൂലമല്ല, ബിജെപിക്കെതിരായ ജനരോഷമാണ് കോൺഗ്രസിന് വൻ വിജയം സമ്മാനിച്ചതെന്നും അവർ പറ‍ഞ്ഞു. നവോത്ഥാന മൂല്യങ്ങൾ പാർലമെന്ററി രാഷ്ട്രീയത്തിന് അടിയറവ് വച്ചാൽ സിപിഎമ്മിന് അത് വലിയ തിരിച്ചടി നൽകുമെന്നും ബിന്ദു മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

ബില്ല് കൊണ്ടുവരുന്ന കോൺഗ്രസിന് ഈ ബില്ല് ഒരിക്കലും നിയമം ആകില്ലെന്ന് വ്യക്തമായി അറിയാം. അവർ ഈ സാഹചര്യങ്ങൾ മനസ്സിലാക്കി തന്നെയാണ് ഈ ബില്ല് അവതരിപ്പിക്കുന്നത്. ഇതൊരു മൂൻകൂട്ടി തയാറാക്കിയ നാടകമാണ്. വിപ്ലവ പാരമ്പര്യം അവകാശപ്പെടുന്ന എൻ.കെ പ്രേമചന്ദ്രൻ എതെങ്കിലും ചെയ്തെന്ന് കാട്ടിക്കൂട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരത്തിൽ അറിവില്ലാത്തൊരു പാർട്ടിയാണ് കോൺഗ്രസ് എന്ന് കരുതുന്നില്ലെന്നും ബിന്ദു പറഞ്ഞു.



പാർലമെന്റിൽ ഇത്രയും അംഗസംഖ്യ ഉള്ള ബിജെപിയുടെ മൗനം തന്നെ ഇതിന് ഉദാഹരണമാണ്. ഭരണഘടനയുടെ മൗലിക അവകാശത്തിന് എതിരായി നിയമം കൊണ്ടുവരുക അപ്രാപ്യമാണ്. അത്തരത്തിൽ ഒരു നിയമം നിലനിൽക്കുകയും ഇല്ല. ആർട്ടിക്കിൾ 14(തുല്യത) ലംഘനമാണ് വിധിക്കെതിരായ നിയമം വന്നാൽ ഉണ്ടാവുക. ആത്യന്തികമായി ഈ നിയമം നിലനിൽക്കില്ല. ബില്ലിനെ നിയപരമായും രാഷ്ട്രീയമായും നേരിടുമെന്നും ബിന്ദു പറഞ്ഞുവയ്ക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...