തീര ദുരിതങ്ങളുടെ തുറന്നെഴുത്ത്; വൈറലായി രാജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

raji-new
SHARE

തിരുവനന്തപുരം വലിയതുറയില്‍ കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട രാജി സോളമന്‍ എന്ന യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാംപില്‍ ദുരിതജീവിതം നയിക്കുന്ന നൂറുകണക്കിനാളുകളുടെ വേദനയാണ് രാജിയുടെ കുറിപ്പില്‍ നിറയുന്നത്.

മൈ സ്വീറ്റ് ഹോം.. ഇന്ന് ഓര്‍മ മാത്രം. പിച്ചവച്ച് നടന്ന മണ്ണും ഓടിക്കളിച്ച മുറ്റവും ജീവിതത്തിന്റെ നല്ലൊരുനാള്‍ ചെലവഴിച്ച വീടും ഇന്ന് കടലമ്മയ്ക്ക് മാത്രം സ്വന്തം.. വരുംതലമുറയോട് പറയാം നമുക്ക് ഒരു ഭവനം കടലില്‍ ഉണ്ടായിരുന്നു എന്ന്.. ഒരു പ്രഭാതത്തില്‍, ഒരു തിരയില്‍ കടലെടുത്തു പോയ തന്റെ ജീവിതമാണ് ഏതാനും വാക്കുകളില്‍ രാജി മുഖപുസ്തകത്തില്‍ എഴുതിയത്. 

തീരം കാര്‍ന്നെടുത്ത് ഇഞ്ചിഞ്ചായി കടല്‍ കയറിവരുമ്പോള്‍ ഇവരുടെ മനസ്സില്‍ ഭീതിയാണ്.  ജീവിക്കാനുള്ള ആഗ്രഹവും കൂടി ഇല്ലാതാക്കുന്ന ദുരിതാശ്വാസക്യാംപിലെ ജീവിതമാണല്ലോ ഇനിയുള്ളത്.

കടലെടുക്കുന്നയിടത്ത് എന്തിന് വീടുവയ്ക്കുന്നു എന്ന് നാട്ടിന്‍പുറത്തും നഗരത്തിലും ഉയരുന്ന ചോദ്യത്തോട് കടപ്പുറത്തുള്ളവര്‍ക്ക് ഇതേ പറയാനുള്ളു. 

പ്രളയകാലത്ത് നാടിന്‍റെ രക്ഷകരായവരുടെ പ്രശ്നം പരിഹരിക്കാന്‍ ആരുണ്ടെന്ന ചോദ്യം ഈ ദുരിതകാലത്തും ബാക്കിയാകുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...