മഴ പെയ്യാൻ പൂജയും പ്രാർത്ഥനയും; കാത്തിരിപ്പിൽ കർഷകർ

rain-tamilnadu
SHARE

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്യാൻ പൂജകളുമായി തമിഴ്നാട്ടിലെ കര്‍ഷകര്‍.  കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് തേക്കടി ഷട്ടറിൽ പ്രത്യേക പൂജകൾ നടത്തിയത്.  

തമിഴ്നാട്ടിലെ 5 ജില്ലകളിലായി മൂന്ന് ലക്ഷത്തിലധികം ഏക്കർ സ്ഥലത്താണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്നത്. ജൂൺ രണ്ടാം വാരത്തിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ലഭിക്കാത്തത് കർഷകരെ നിരാശയിലാക്കി. ഇതോടെയാണ് മഴക്കുവേണ്ടി പ്രാർത്ഥനയുമായി കർഷക സംഘടനകൾ രംഗത്ത് വന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 104 അടിക്കു മുകളിലാണെങ്കില്‍  മാത്രമേ തമിഴ്നാടിന് വെള്ളം കൊണ്ടുപോകാനാകു. 

അണക്കെട്ടിലെ ജലനിരപ്പ് 118 അടിക്കു മുകളിൽ ഉയർന്നെങ്കിൽ മാത്രമേ കൃഷിക്കായി തമിഴ്നാട് വെള്ളം തുറന്നു വിടു.118 അടി എത്തുന്നത് വരെ വൈദ്യുതി ഉത്പാദനത്തിന് മാത്രമാണ് അണക്കെട്ടിലെ വെള്ളം ഉപയോഗിക്കുക. മഴ ലഭിക്കാത്തതിനാൽ കാർഷിക മേഖല  പ്രതിസന്ധിയിലായി. വിവിധ മതആചാരങ്ങള്‍   പ്രകാരം പൂജകൾ നടത്തി. 112 അടിയാണ് അണക്കെട്ടിലെ ഇന്നത്തെ ജലനിരപ്പ്.

MORE IN KERALA
SHOW MORE
Loading...
Loading...