മായം കലർന്ന മീൻ; പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

fish
SHARE

ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽനിന്ന് മായം കലർന്ന മീൻ എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  സംസ്ഥാനവ്യാപകമായി പരിശോധന നടത്തുന്നത്. അസിസ്റ്റൻറ് ഫുഡ് സേഫ്റ്റി കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് നടപടി

ജൂൺ 9 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് മത്സ്യമാർക്കറ്റുകളിൽ പരിശോധന ശക്തമാക്കുന്നത്. തമിഴ്നാട്ടിൽ കഴിഞ്ഞ 15ന് ട്രോളിങ് നിരോധനം അവസാനിച്ചിരുന്നു. ഇതോടെ സംസ്ഥാനവ്യാപകമായി മായം കലർന്ന മീൻ എത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. മലപ്പുറം കൊണ്ടോട്ടി പെരിന്തൽമണ്ണ മാർക്കറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ മായം കണ്ടെത്താനായില്ല. സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനക്കയച്ചു. നടപടികൾ ഒരാഴ്ച നീണ്ടു നിൽക്കും

അയൽ സംസ്ഥാനങ്ങളിൽ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ, വൻ തോതിൽ ഉയർന്ന മീൻ വില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. 300 വരെയെത്തിയ മത്തിക്ക് 160 രൂപയാണ് മലപ്പുറം മത്സ്യമാർക്കറ്റിൽ ഇപ്പോഴത്തെ  വില. 

MORE IN KERALA
SHOW MORE
Loading...
Loading...