'രക്തദാനം ജീവദാനം'; ഇന്ന് ലോകരക്തദാതാക്കളുടെ ദിനം

blood
SHARE

രക്തദാനം ജീവദാനമെന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം. രക്തദാനം പ്രോല്‍സാഹിപ്പിക്കുന്നതിനായി അക്ഷീണം പരിശ്രമിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള ഉപഹാരംകൂടിയാണ് ഈ ദിനാചരണം.  

സ്ത്രീപ്രാതിനിധ്യം തുലോം കുറവെന്ന ആക്ഷേപമുള്ള രക്തദാന മേഖലയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍. എറണാകുളം ജനറല്‍ ആശുപ്രത്രിയില്‍ രക്തദാനത്തിനെത്തിയ ഇവരുടെ മുഖഭാവത്തില്‍നിന്ന് അഞ്ചുമിനിറ്റില്‍ താഴെ സമയംകൊണ്ട് തീരുന്ന രക്തമെടുക്കല്‍ എത്രലളിതമാണെന്ന് ബോധ്യമാകും. ഒരാളില്‍നിന്ന് ശേഖരിക്കുന്ന 350മി.ലി രക്തത്തിലെ ഘടകങ്ങള്‍ വേര്‍തിരിച്ച് നാലുപേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് അറിയുക. ഇനി ഇത്രയൊന്നും സൗകര്യമില്ലാതിരുന്ന കാലത്ത് രക്തം നല്‍കിത്തുടങ്ങിയ ഒരാളെ പരിചയപ്പെടാം. കൊച്ചി തൃപ്പൂണിത്തുറ സ്വദേശി റോയി ജെ.കാപ്പന്‍. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് മൂന്നുമാസത്തില്‍ ഒരിക്കല്‍ രക്തം നല്‍കാം. അതായത് വര്‍ഷത്തില്‍ നാലുതവണ. കഴിഞ്ഞ മുപ്പത് വര്‍ഷമായി കൃത്യമായ ഇടവേളയിട്ട് നൂറ്റിയിരുപതിലേറെ തവണയാണ് റോയി രക്തം നല്‍കിയത്.

കൊച്ചില്‍ ഐ.എം.എ രക്തബാങ്ക് ആരംഭിച്ചപ്പോള്‍ മുതല്‍ സ്ഥിരമായി രക്തം നല്‍കുന്ന റോയി കാലഘട്ടത്തിനൊപ്പം സാങ്കേതികവിദ്യയില്‍വന്ന മാറ്റത്തിനും സാക്ഷിയാണ്. പ്രതിഫലേച്ഛയില്ലാതെ, ഭയമില്ലാതെ എല്ലാവരും രക്തദാനത്തിന് തയാറാകണമെന്ന് സ്വജീവിതത്തിലൂടെ കാണിച്ചുതരികയാണ് ഈ കൊച്ചിക്കാരന്‍.

MORE IN KERALA
SHOW MORE
Loading...
Loading...