ഫോൺ ഡയലോഗില്‍ കുരുങ്ങി; ബഹിഷ്കരണ ആഹ്വാനം; പൂഞ്ഞാറുകാരോട് മാപ്പുപറഞ്ഞ് ജോർജ്

pc-george-13
SHARE

മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോൺ സംഭാഷണം വിവാദമായ സാഹചര്യത്തിൽ ഖേദപ്രകടനവുമായി പി സി ജോര്‍ജ് എംഎല്‍എ. തന്റേതെന്ന തരത്തിൽ പ്രചരിക്കുന്ന ഫോൺ സംഭാഷണം പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ്. അത് മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിച്ചതാണെന്ന് ജോർജ് പറയുന്നു. 

1980ൽ ജനപ്രതിനിധിയായ അന്നുമുതൽ ഇന്നുവരെ എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെയാണ് കാണുന്നത്. ഈരാറ്റുപേട്ടയിലെ മുസ്‍ലിം സമൂഹത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാല് പതിറ്റാണ്ടുകാലം ശബ്ദിച്ചയാളാണ് താൻ. എന്നാൽ താനെടുത്ത രാഷ്ട്രീയ തീരുമാനത്തിന്റെ പേരിൽ ഒറ്റപ്പെടുത്താനും മതവിദ്വേഷം വളര്‍ത്താനും ചില സംഘടനകൾ ശ്രമിക്കുന്നു. വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും ഉദ്ഘാടനങ്ങൾക്കും തന്നെ ബഹിഷ്കരിക്കാൻ 66 പള്ളികളിൽ പ്രസംഗിച്ചത് വ്യക്തിയെന്ന നിലയിലും പൊതുപ്രവർത്തകനെന്ന നിലയിലും വേദനിപ്പിച്ചു. എങ്കിലും പ്രതികരിക്കാതെ അത് പടച്ചവന് സമർപ്പിക്കുകയായിരുന്നു. 

തന്റേതായി പ്രചരിക്കപ്പെടുന്ന ഫോൺ സംഭാഷണം ചെയ്തയാൾ തന്നെ പലതവണ വിളിക്കുകയും പലപ്പോഴായി പറഞ്ഞ കാര്യങ്ങൾ മതവിദ്വേഷം വളർത്തുന്ന രീതിയിൽ പ്രചരിപ്പിക്കുകയുണ്ടായി. തന്നെ സ്നേഹിക്കുന്ന ഇസ്‌ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദുഖവും അമർഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നു. പ്രസ്തുത വിഷയത്തിൽ അവർക്കുണ്ടായ മനോവിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോർജ് പ്രസ്താവനയിൽ വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...