ചെല്ലാനം നിവാസികൾ സമരമുഖത്തേക്ക്; ലോങ്മാര്‍ച് നടത്തും

chellamam-protest
SHARE

കടലാക്രമണം നേരിടുന്നതിലെ സംസ്ഥാന സർക്കാർ അനാസ്ഥയ്ക്കെതിരെ ലോങ്മാർച്ച് അടക്കമുള്ള സമരപരിപാടികൾക്കൊരുങ്ങി കൊച്ചി ചെല്ലാനത്തെ നാട്ടുകാർ. ജിയോ ബാഗുകൾ സ്ഥാപിക്കുമെന്ന ജില്ലാ കലക്ടറുടെ പ്രഖ്യാപനവും പൂർണമായി നടപ്പാകില്ലെന്ന് ഉറപ്പായതോടെയാണ് നാട്ടുകാർ സമരവഴിയിലേക്ക് തിരിയുന്നത്.

നേരത്തേയുറപ്പിച്ച ജിയോ ട്യൂബിന് മുകളിൽ നെറ്റിട്ട് തീരം സംരക്ഷിക്കാനുള്ള തീവ്രശ്രമമാണ്. കടൽകയറിയാൽ ഈ വീട് സംരക്ഷിക്കാനുള്ള താൽക്കാലികവഴി മാത്രമാണിത്. ഇതിനുപുറമെ മണൽനിറച്ച് ജിയോ ബാഗുകൾ ഒരുക്കിയും തീരസംരക്ഷണത്തിന് ശ്രമംതുടരുകയാണ്. പക്ഷെ ഈ കാലവർഷത്തിൽ ഇതുകൊണ്ടൊന്നും മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് തീരദേശസമിതി യോഗം ചേർന്ന് ലോങ്മാർച് ഉൾപ്പെടെയുള്ള  സമരതീരുമാനമെടുത്തത്. 

ജിയോ ട്യൂബ് സ്ഥാപിച്ച് കടലാക്രമണം ചെറുക്കാനുള്ള എട്ടരക്കോടിരൂപയുടെ പദ്ധതി നേരത്തെ മുടങ്ങിയിരുന്നു. ജിയോ ബാഗ് സ്ഥാപിച്ച് കടലാക്രമണത്തിനെതിരെ ദീർഘകാല ചെറുത്തുനിൽപ് സാധ്യവുമല്ല. ഓഖി ദുരന്തത്തിനുശേഷവും ഇക്കാര്യത്തിൽ തുടരുന്ന സർക്കാർ അനാസ്ഥ അവസാനിപ്പിക്കുന്നതുവരെ സമരമെന്ന പ്രഖ്യാപനവുമായാണ് ലോങ്മാർച്ചിന് ഇവർ തയാറെടുക്കുന്നതും.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...