'ഞങ്ങക്കിപ്പോ പൊലീസിനെ പേടിയില്ല'; കോഴിക്കോട്ടുകാർ പറയുന്നു; വിഡിയോ

kozhikode=police-12
SHARE

പൊലീസ് അസോസിയേഷൻ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് തയ്യാറാക്കിയ വിഡിയോ ശ്രദ്ധേയമാകുന്നു. കോഴിക്കോട്ടെ ജനങ്ങൾ പൊലീസിനെക്കുറിച്ച് സംസാരിക്കുന്നതാണ് വിഡിയോ. 

വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങി നിരവധിയാളുകളെ പൊലീസ് സമ്മേളനത്തിന് ആശംസകൾ നേർന്ന് വിഡിയോയിലെത്തുന്നു. പണ്ട് പൊലീസിനെ ഭയമായിരുന്നെന്നും ഇപ്പോഴില്ലെന്നും കോഴിക്കോട്ടുകാർ പറയുന്നു. 

കോഴിക്കോട് പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഒരുക്കിയിരിക്കുന്നത്.   കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളും ഭക്ഷണപ്പെരുമയുമെല്ലാം വിഡിയോയിൽ കാണാം. ജൂൺ 20 നാണ് കോഴിക്കോട് സിറ്റി പോലീസ് അസോസിയേഷന്റെ 36ാമത് ജില്ലാ സമ്മേളനം.

MORE IN KERALA
SHOW MORE
Loading...
Loading...