കടല്‍ കയറിയ വീട്ടിലേക്ക് എത്തിക്കാനായില്ല; ‘കടലെടുത്ത്’ വറീതിന്റെ അന്ത്യയാത്ര: കണ്ണീര്‍

varuthu-kutty-chellanam-1
SHARE

കടലും കാലവും വിധികുറിച്ചപ്പോൾ വൈകാരികമായി വറീതിന്റെ അന്ത്യയാത്ര. കടൽകയറിയ വീട്ടിലേക്ക് അവസാനമായൊന്ന് എത്തിക്കാനാകാതെയാണ് ചെല്ലാനം സ്വദേശി വറീതിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചത്.

അർബുദം ബാധിച്ചു മരിച്ച അറുപതുകാരൻ കുരിശിങ്കൽ വറുതുകുട്ടി മൈക്കിളിന്റെ മൃതദേഹം സ്വന്തം വീട്ടിലേക്കാണ് ആദ്യം  കൊണ്ടുവന്നത്. എന്നാൽ വീട്ടിലെത്തിക്കാൻ സാധിച്ചില്ല. ഇതാണ് വീട്. വറീത് കുട്ടിയുടെ ഒരായുസിന്റെ സമ്പാദ്യം. രാവിലെ വരെ ഇവിടെ മുട്ടൊപ്പം വെള്ളമായിരുന്നു. വെള്ളം വലിഞ്ഞതോടെ വീടിനകത്തും പുറത്തും ചെളി നിറഞ്ഞു. നിവർത്തിയില്ലാതെ മൃതദേഹം ബന്ധു വീട്ടിൽ എത്തിച്ചു.

അവിടെ നിന്ന് തന്നെ പള്ളി സെമിത്തേരിയിലേക്കും കൊണ്ടുപോയി. കടൽ വിഴുങ്ങുന്ന ചെല്ലനത്തിന്റെ ദയനീയ ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ഇത്.

MORE IN KERALA
SHOW MORE
Loading...
Loading...