നല്ല നാളെയുടെ സന്ദേശം പകർന്ന് വിവാഹവേദി; മാതൃക

greenwedding-alpy
SHARE

നല്ല നാളേയ്ക്കായി ഒന്നുചേര്‍ന്നവര്‍ പ്രകൃതിക്കായും കൈകോര്‍ത്തു. കായംകുളത്തെ ഒരു വിവാഹവേദിയിലാണ് വധൂവരന്മാര്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് വൃക്ഷത്തൈകള്‍ സമ്മാനം നല്‍കിയത്.

അറുനൂറോളം വൃക്ഷത്തൈകളാണ് വിവാഹം കൂടാന്‍ എത്തിയവര്‍ക്ക് സമ്മാനമായി നല്‍കിയത്. അങ്ങനെ വിവാഹവേദി പ്രകൃതിസംരക്ഷണത്തിനുള്ള ആഹ്വാനമായി. കായംകുളം സ്വദേശി കൃഷ്ണകുമാറും തിരുവനന്തപുരം സ്വദേശി മോനുവുമാണ് പരസ്പരം തണലായത്. 

ഒപ്പം ഭൂമിക്കും തണല്‍ ഒരുക്കാന്‍ ഇറങ്ങിയത്. ഫലവൃക്ഷങ്ങളും ഔഷധ വൃക്ഷങ്ങളുമാണ് വിതരണം ചെയ്തത്. സകല ജീവികൾക്കും തണലാവുക, ആഗോള താപനത്തെ ചെറുക്കുക എന്നീ ആശയങ്ങളാണ് നവദമ്പതികൾ പങ്കുവച്ചത്. വിവാഹിതര്‍ക്കും വിവാഹത്തിന് എത്തിയവര്‍ക്കും വിവാഹ സന്ദേശത്തില്‍ സന്തോഷം.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...