കഴിഞ്ഞ വർഷം കവിഞ്ഞ് ഒഴുകിയ പെരിങ്ങല്‍ക്കുത്ത് ഡാം; ഇക്കുറി പേരിന് മാത്രം വെള്ളം

Peringalkuthu-Dam-after-flood
SHARE

കഴിഞ്ഞ ജൂണില്‍ നിറഞ്ഞ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഈ ജൂണില്‍ വെള്ളമില്ല. മുപ്പത്തിരണ്ടു ദശലക്ഷം ഘനമീറ്റര്‍ സംഭരണ ശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ ഒന്‍പതു ദശലക്ഷം ഘനമീറ്റര്‍ മാത്രമാണ് വെള്ളം. 

2018 ജൂണ്‍ പത്തിന് പെരിങ്ങല്‍ക്കുത്ത് ഡാം നിറഞ്ഞ് ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തുവിട്ടിരുന്നു. പക്ഷേ, ഇക്കുറി അതല്ല സ്ഥിതി. ഡാമില്‍ പേരിനു മാത്രമാണ് വെള്ളം. നിലവില്‍, വൈദ്യുതോല്‍പാദനം നിര്‍ത്തിവച്ചു. 

പ്രളയത്തിനിടെ നിറഞ്ഞു കവിഞ്ഞ ഡാമില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ഷട്ടറുകള്‍ നേരെയാക്കി. പെന്‍സ്റ്റോക്ക് പൈപ്പിലേക്ക് മാലിന്യങ്ങള്‍ അടിയാതിരിക്കാനുള്ള ഭൂഗര്‍ഭ ഇരുമ്പുകവചം പുതിയതായി സ്ഥാപിച്ചു. ഡാമില്‍ വന്നടിഞ്ഞ ചെളിയും നീക്കം ചെയ്തിട്ടില്ല. 

ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലും വേനല്‍മഴ കിട്ടിയിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പെരിങ്ങല്‍ക്കുത്ത് ഡാം െമലിഞ്ഞുണങ്ങിയ അവസ്ഥയാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ മാത്രമേ ഡാമിലെ വൈദ്യുതോല്‍പാദനം കൂടുതല്‍ ശക്തിയില്‍ പുനരാരംഭിക്കാന്‍ കഴിയൂ. ജൂണ്‍ 28ന് മുമ്പായി വൈദ്യുതോല്‍പാദനം പുനരാരംഭിക്കാനാണ് നീക്കം. 

MORE IN KERALA
SHOW MORE
Loading...
Loading...