അവസരം മുതലാക്കി മീന്‍ പിടിക്കുന്ന പത്തനംതിട്ടക്കാർ; വിനോദവും വരുമാനവും

pathanamthitta-fishing
SHARE

കാലവര്‍ഷമെത്തിയതോടെ പത്തനംതിട്ടയില്‍ പുഴകളിലും തോടുകളിലുമൊക്കെ മീന്‍ പിടിക്കാനെത്തുന്നവരുടെ കൂട്ടമാണ്. വിനോദത്തിനൊപ്പം നല്ല വരുമാനമാര്‍ഗവുമായിട്ടുണ്ട് ഈ മീന്‍ പിടുത്തം. കാണാനെത്തുന്നവരും ധാരാളമാണ്.

വെള്ളം കുത്തിയൊഴുകുന്നിടത്തൊക്കെ മീൻ പിടിത്ത കാഴ്ചയാണിപ്പോൾ. അവസരം മുതലാക്കി മീന്‍ പിടിക്കാനെത്തുവര്‍ ധാരളമാണ്. വലവച്ചാണ് മീന്‍പിടുത്തം. ഓരോയിടത്തും കാഴ്ച്ചക്കാര്‍ അതിലേറെയുണ്ട്. റോഡിലൂടെ പോകുന്നവരെല്ലാം ഈ വഴിയൊന്നു നോക്കിയിട്ടേ പോകാറുള്ളു. വാഹനങ്ങള്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്ത് മീന്‍പിടുത്തം കാണുന്നവരുണ്ട്. 

കുട്ടികളും സ്ത്രീകളും ഒക്കെയുണ്ട് കൂട്ടത്തില്‍. ചിത്രങ്ങള്‍ പകര്‍ത്താനൊത്തുന്നവര്‍ അങ്ങനെ. ഗതാഗതക്കുരുക്കായപ്പോള്‍ നിയന്ത്രിക്കാന്‍ പൊലീസും. വിനോദത്തിനൊപ്പം വരുമാനവുമുണ്ട് മഴക്കാലത്തെ മീന്‍പിടുത്തത്തില്‍.

MORE IN KERALA
SHOW MORE
Loading...
Loading...