കൊച്ചിയില്‍ ത്രികോണാകൃതിയിൽ കിടന്ന ആ തുണ്ടു ഭൂമി; വിറ്റത് സെന്‍റിന് രണ്ട് കോടിക്ക്..!

kochi3
പ്രതീകാത്മക ചിത്രം
SHARE

കൊച്ചിയിൽ സ്ഥലത്തിന് ദിവസേന വില ഉയർന്നുകൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയ്ക്കായി ഏറ്റെടുത്ത് സ്ഥലത്തിനൊക്കെ പൊന്നും വിലയാണ്. ഇന്നലെ കൊച്ചിയിലൊരു സ്ഥലക്കച്ചവടം നടന്നു. സെന്റിന് രണ്ടു കോടി രൂപ. ഒരുപക്ഷേ, കേരളത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയ്ക്കു കച്ചവടം നടന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എംജി റോഡിന്റെ വടക്കേ അറ്റത്തു ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേർന്നുള്ള ഭൂമിയാണിത്.

ഇത്രയും ഉയർന്ന തുകയ്ക്ക് ഇതേ അളവു ഭൂമി രേഖാമൂലം വിൽപന നടക്കാനുള്ള സാധ്യത രാജ്യത്തുതന്നെ കുറവാണെന്ന് റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർ പറയുന്നു. എംജി റോഡിന്റെ വടക്കേ അറ്റത്തു ലബോറട്ടറി എക്യൂപ്മെന്റ് സ്റ്റോർ ഉടമ വി.ജെ. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്നു മെട്രോ നിർമാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയായ 0.37 ആർ (398 ചതുരശ്ര അടി) ഭൂമി ശീമാട്ടിയാണ് വാങ്ങിയത്.  (436 ചതുരശ്ര അടിയാണ് ഒരു സെന്റിന്റെ വിസ്തൃതി). ത്രികോണാകൃതിയിൽ കിടന്ന ആ തുണ്ടു ഭൂമിയാണ് വലിയ വില നൽകി ശീമാട്ടി സ്വന്തമാക്കിയത്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...