ചട്ടവിരുദ്ധമായി ഹാന്‍വീവിന്‍റെ ചെയര്‍മാന്‍ നിയമനം; പറഞ്ഞാല്‍ മാറി നില്‍ക്കാം: കെ.പി.സഹദേവൻ

hanveev-kp-sahadevan
SHARE

സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ നിയമനവും ചട്ടവിരുദ്ധം. എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ല കണ്‍വീനര്‍ കെ.പി.സഹദേവനെ നിയമിച്ചത് പ്രായപരിധി ലംഘിച്ചെന്ന് ആരോപണം. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല. സര്‍ക്കാര്‍ പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് കെ.പി.സഹദേവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന്, 2015ലാണ് ചെയര്‍മാന്‍ എം.ഡി സ്ഥാനങ്ങള്‍ക്ക് പ്രായപരിധി നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ചെയര്‍മാന് 75ഉം എംഡിക്ക് 65 ഉം ആണ് പ്രായപരിധി. 

ഇത് മറികടന്നാണ് ഹാന്‍വീവിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ കെ.പി.സഹദേവനെ പിണറായി സര്‍ക്കാര്‍ നിയമിക്കുന്നത്. രണ്ടര വര്‍ഷം മുമ്പ് നടന്ന നിയമനം ചോദ്യം ചെയ്ത് മുഖ്യമന്ത്രി, വ്യവസായമന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ക്ക് ഹാന്‍വീവിലെ ഉദ്യോഗസ്ഥ തന്നെയാണ് പരാതി നല്‍കിയത്. ജീവനക്കാരോട് ചെയര്‍മാന്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 

അതേ സമയം ഹാന്‍വീവിന്‍റെ പുരോഗതിക്ക് മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും സ്ഥാനമൊഴിയുന്നതിന് മടിയില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. പ്രൊഡക്ഷന്‍ മാനേജര്‍ തസ്തികയിലേക്കും യോഗ്യതയില്ലാത്തയാളെയാണ് നിയമിച്ചതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...