പതഞ്ഞുപൊങ്ങി കൊല്ലത്തെ കടൽത്തീരങ്ങൾ; കര കയറി കടൽ

kollam-foam
SHARE

ശക്തമായ തിരമാലയില്‍ നിന്ന് കൊല്ലത്തിന്റെ തീരത്ത് പത അടിഞ്ഞു കൂടുന്നു. കാലവര്‍ഷം ശക്തി പ്രാപിക്കുമ്പോള്‍ തീരത്ത് ഈ പ്രതിഭാസം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല്ലം ബീച്ച്, മുണ്ടയ്ക്കല്‍, തിരുമുല്ലവാരം എന്നിവിടങ്ങളിലാണ് തിരമാലകള്‍ തീരത്തേക്ക് പതഞ്ഞു കയറുന്നത്. അര്‍ധരാത്രിക്ക് ശേഷമുണ്ടാകുന്ന പ്രതിഭാസം വെയില്‍ ഉറയ്ക്കുന്നതോടെ ഇല്ലാതാകും. കാലവര്‍ഷമെത്തിയതോടെ കടല്‍ക്കയറ്റവും രൂക്ഷമാണ്. ഇരവിപുരം,കാക്കത്തോപ്പ് തുടങ്ങിയ ഇടങ്ങളില്‍ മീറ്ററുകളോളം കടല്‍ കരയിലേക്ക് കയറി.

MORE IN KERALA
SHOW MORE
Loading...
Loading...