കവര്‍ പാലിനെതിരെ വ്യാപക പരാതി; മായം കണ്ടെത്താനായില്ല; പിന്നിലാര്?

kozhikode-cover-milk-test
SHARE

കോഴിക്കോട് ജില്ലയില്‍ കവര്‍ പാലിനെതിരെ വ്യാപക പരാതികള്‍ ലഭിക്കുന്നുവെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ്. ജില്ലയില്‍ പ്രത്യേക പരിശോധന നടത്തിയെങ്കിലും പ്രാഥമികമായി മായം കണ്ടെത്താന്‍ സാധിച്ചില്ല. പരാതികള്‍ക്ക് പിന്നില്‍ പാല്‍ കമ്പനികള്‍ തന്നെയാണെന്ന നിഗമനത്തിലാണ് ഭക്ഷ്യസുരക്ഷാവകുപ്പ്.

സമീപകാലത്ത് നേരിട്ടും ഫോണിലൂടെയും ധാരാളം പരാതികള്‍ ലഭിച്ചതോടെയാണ് ജില്ലയില്‍ പാല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പ്രധാനമായും മൂപ്പത് കമ്പനികളാണ് ജില്ലയില്‍ കവര്‍ പാല്‍ വില്‍പന നടത്തുന്നത്. ഇതില്‍ ഇരുപത്തിരണ്ട് കമ്പനികളുടെ പാല്‍ ശേഖരിച്ച് പന്ത്രണ്ടെണ്ണത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. ഇതുവരെ ഗുണനിലവാരക്കുറവോ മായമോ കണ്ടെത്തിയില്ല. 

എങ്കിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം. കമ്പനികള്‍ തമ്മിലുള്ള മത്സരമാണ് പരാതികള്‍ക്ക് പിന്നിലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കരുതുന്നു. ഗുണനിലവാര കുറവ് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കാലവര്‍ഷം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ കുപ്പിവെള്ളം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...