ആ ആരോപണം ഇനിയില്ല; വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങലിൽ എം.പി ഓഫിസ്

aatingal-mp-office-adoor-prakash
SHARE

ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശിന്‍റെ എം.പി. ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം  നിര്‍വഹിച്ചു. മുന്‍ എം.പിക്ക് ആറ്റിങ്ങലില്‍ ഓഫിസില്ലാത്തത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റേയും ബി.ജെ.പിയുടേയും പ്രധാന പ്രചാരണ വിഷയമായിരുന്നു.

എം.പിക്ക് നിയോജക മണ്ഡലത്തില്‍ ഓഫിസില്ലാത്ത ഏക ലോക്സഭാ മണ്ഡലാണ് ആറ്റിങ്ങലെന്നായിരുന്നു തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെയുള്ള യുഡിഎഫിന്‍റെയും ബിജെപിയുടേയും ആരോപണം. എം.പിയായിരുന്ന സമ്പത്തിന്‍റെ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത് തിരുവനന്തപുരത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു. അടൂര്‍ പ്രകാശിന്‍റെ ആറ്റിങ്ങലിലെ ഓഫിസ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

കോന്നിയില്‍ നിന്നു ഓഫിസിനോട് ചേര്‍ന്നുള്ള വീട്ടിലേക്ക് അടൂര്‍ പ്രകാശ് താമസവും മാറ്റിയിട്ടുണ്ട്. ചടങ്ങില്‍ കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ പങ്കെടുത്തു.

MORE IN KERALA
SHOW MORE
Loading...
Loading...