അശ്രദ്ധമായ മറികടക്കൽ, അമിതവേഗത; ബൈക്കുകാരന് സംഭവിച്ചത്: വി‍ഡിയോ

bike-new
SHARE

അത്യാവശ്യക്കാർ പലപ്പോഴും അമിതവേഗതയോടെയും അശ്രദ്ധയോടെയുമാണ് വാഹനമോടിക്കാറുള്ളത്. പക്ഷേ ഒരു സെക്കന്റിലെ അശ്രദ്ധ ഒരു ജീവനെയാവും ഇല്ലാതാക്കുന്നതെന്ന് ആരും ഓർക്കാറില്ല. ലക്ഷ്യസ്ഥാനത്തെത്തുക എന്നത് മാത്രമാവും ചിന്ത.

ഇത്തരത്തിലൊരു അശ്രദ്ധയാണ് കരുനാഗപ്പള്ളിയിലുണ്ടായ അപകടത്തിനും കാരണം. ഒന്നും നോക്കാതെ മറ്റൊരു വണ്ടിയെ മറികടക്കാൻ ശ്രമിച്ച കാറാണ് ഒരു ഭാഗത്ത് വില്ലനായതെങ്കിൽ  ബ്രേക്ക് പിടിച്ചിട്ടും  അമിതവേഗതയാൽ ബൈക്ക് നിർത്താൻ പറ്റാത്തതാണ് മറുഭാഗത്ത് പ്രശ്നം സൃഷ്ടിച്ചത്. തെറ്റായ ദിശയിൽ കാർ വരുന്നത് കണ്ട് ബൈക്കുകാരൻ ബ്രേക്ക് പിടിച്ചെങ്കിലും ഇടി കഴിഞ്ഞാണ് ബൈക്ക് നിന്നതെന്ന് വീഡിയോയിൽ വ്യക്തം. കരുനാഗപ്പള്ളി ചിറ്റുമൂലയിലാണ് അപകടമുണ്ടായത്.

MORE IN KERALA
SHOW MORE
Loading...
Loading...