ഡോക്ടർമാരെത്താത്ത വൈത്തിരി താലൂക്കാശുപത്രി; അടിസ്ഥാന സൗകര്യങ്ങളും അപര്യാപ്തം

thaluk
SHARE

വൈത്തിരി താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൃത്യമായി എത്തുന്നില്ലെന്ന് ആക്ഷേപം. തോട്ടം–ആദിവാസി മേഖലയിലുള്ളവരുടെ ആശ്രയകേന്ദ്രമായ ഇവിടെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു.  

ശാരാശരി അഞ്ഞൂറുപേരെങ്കിലും വൈത്തിരി താലൂക്കാശുപത്രിയില്‍ ഒരു ദിവസം ഒ.പി ടിക്കറ്റെടുക്കുന്നുണ്ട്. തോട്ടം– ആദിവാസി മേഖലയിലുള്ളവരുടെ ആശ്രയമാണ് ഈ ആരോഗ്യകേന്ദ്രം. എന്നാല്‍ ഡോക്ടര്‍മാരുടെ അഭാവം രോഗികള്‍ക്ക് ദുരിതമാകുന്നു. പതിനാല് ഡോക്ടര്‍മാരുണ്ടെങ്കിലും ഇവര്‍ കൃത്യമായി വരാറില്ലെന്നാണ് ആക്ഷേപം.

 എക്സേറേ യന്ത്രങ്ങള്‍ തകരാറാകുന്നതും പതിവാണ്. ആംബുലന്‍സ് സൗകര്യവുമില്ല. രണ്ടുവര്‍ഷത്തോളം സൂപ്രണ്ടില്ലായിരുന്നു. ഈയടുത്താണ് പുതിയ സൂപ്രണ്ട് ചുമതയേറ്റെടുത്തത് . 2017 ല്‍പുതിയ കെട്ടിടനിര്‍മ്മാണം പൂര്‍ത്തായിരുന്നു. എന്നാല്‍ ഇത് ഇതുവരേക്കും ഉപയോഗപ്പെടുത്തിയിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...