കുട്ടികൾക്കെതിരെ മർദ്ദനം; മരിയപാലനം ചൈൽഡ് കെയർ അധികൃതർക്കെതിരെ കേസ്

child-new
SHARE

അന്തേവാസികളായ കുട്ടികള്‍ക്ക് മര്‍ദനമേറ്റെന്ന് ആരോപണം ഉയര്‍ന്ന ചാലക്കുടി മരിയപാലനം ചൈല്‍ഡ് കെയര്‍ സെന്‍റര്‍ അധികൃതര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കുട്ടികളെ അശ്രദ്ധമായി പാര്‍പ്പിച്ചതിന്‍റെ പേരിലാണ് പൊലീസ് നടപടി.  മുതിര്‍ന്ന വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ ആറു കുട്ടികള്‍ രാത്രി ആരും കാണാതെ പുറത്തിറങ്ങിയിരുന്നു.  

മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ചാലക്കുടി പൂലാനി മരിയപാലം ചൈല്‍ഡ് കെയര്‍ സെന്‍ററിലെ അന്തേവാസികളായ ആറു വിദ്യാര്‍ഥികള്‍ ഒരു രാത്രി ബസ് സ്റ്റോപ്പിലാണ് കഴിഞ്ഞത്.  രാത്രി ആരും കാണാതെ പുറത്തിറങ്ങി ബസ് സ്റ്റോപ്പിലിരുന്ന കുട്ടികളെ പുലര്‍ച്ചെ നടക്കാനിറങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്ടതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. കുട്ടികളെ അതീവശ്രദ്ധയോടെ പരിപാലിക്കാത്തതിന്‍റെ പേരിലാണ് കേന്ദ്രത്തിനെതിരെ കൊരട്ടി പൊലീസ് കേസെടുത്തത്. അതേസമയം, മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന വിശദീകരണവുമായി ചൈല്‍ഡ് കെയര്‍ സെന്‍റര്‍ അധികൃതര്‍ രംഗത്തുവന്നു. മാത്രവുമല്ല,  കേന്ദ്രത്തിന് എല്ലാവിധ ലൈസന്‍സും കൈവശമുണ്ടെന്ന് അവര്‍ വിശദീകരിച്ചു.

അതേസമയം, പ്രാദേശികമായി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധം കേന്ദ്രത്തിന് എതിരെ ശക്തമാണ്. ഇടതുപാര്‍ട്ടികളും ബിജെപിയും കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. അഞ്ചാം ക്ലാസ് വരെ പഠന സൗകര്യമുള്ള ഇവിടെ അറുപതു കുട്ടികളാണ്   കഴിയുന്നത്. എല്ലാവര്‍ക്കും രക്ഷിതാക്കളുണ്ട്.  കേന്ദ്രത്തിന്റെ നടത്തിപ്പിനെക്കുറിച്ച് പൊലീസിന്‍റെ അന്വേഷണം തുടരുകയാണ്.

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...