താണ്ടാൻ ദുരിത വഴികൾ ബാക്കി; ആശ്രയമറ്റ് അന്ധ കുടുംബം

pathanam-new
SHARE

അന്ധതയെ അതിജീവിച്ച് പത്തനംതിട്ട പൂഴിക്കാട് സര്‍ക്കാര്‍ യു.പി. സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ജോണ്‍സണും കുടുംബത്തിനും താണ്ടാന്‍ ഇനിയും ഇരുള്‍ വഴികള്‍ ബാക്കി. കാഴ്ചയില്ലാത്ത മൂന്നുപേരടങ്ങുന്ന കുടുംബത്തിന് സഞ്ചാരയോഗ്യമായ വഴിയും വാസയോഗ്യമായ വീടും ഇപ്പോഴും അന്യമാണ്. 

പത്തനംതിട്ട എഴംകുളം പഞ്ചായത്തില്‍ താമസിക്കുന്ന ഒരുകുംടുംബത്തിലെ മൂന്നുപേര്‍ക്കാണ് കാഴ്ചയില്ലാത്തത്.  പ്രധാന റോഡില്‍നിന്ന് പാറക്കെട്ടുകള്‍ നിറഞ്ഞവഴിയിലൂടെ 500 മീറ്ററിലഘികം സഞ്ചരിക്കണം ഇവര്‍ക്ക് വീട്ടിലെത്താന്‍. കുടുംബത്തിലുള്ള മറ്റൊരാള്‍ക്കാകട്ടെ കാലിന് സ്വാധീനക്കുറവും ഉണ്ട്. ഈ ദുരിതവഴിയൊന്നുനേരെയാക്കിത്തരണമെന്നാണ് രോഗികളും കാഴ്ചയില്ലാവരും ആയ ഈ കുടുംബത്തിന്റെ അപേക്ഷ. കഴിഞ്ഞദിവസമാണ് കാഴ്ചശക്തിയില്ലാത്ത ജോണ്‍സണ്‍പൂഴിക്കാട് സ്കൂളിലെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. 

പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നതിനാല്‍ സര്‍ക്കാര്‍ സഹായമൊന്നും ലഭിക്കാറുമില്ല. സുമനസുകള്‍ ചേര്‍ന്ന് വീടുവയ്ക്കാനുള്ള ഭൂമി സമീപത്ത് നല്‍കിയിട്ടുണ്ട്. പക്ഷേ വീടുവയ്ക്കുന്നതിനാവശ്യമായ സാധനങ്ങള്‍ വഴിയില്ലാത്തതിനെതുര്‍ന്ന് എത്തിക്കാനുമാകുന്നില്ല.

MORE IN KERALA
SHOW MORE
Loading...
Loading...