അറക്കാനെടുത്ത കോഴി തെന്നിമാറി; പിന്നാലെ ഓടിയ ഉടമ തെന്നിവീണത് പൊട്ടക്കിണറ്റിൽ; പരുക്ക്

US-RUSSIA'-BAN-ON-US-AGRICULTURAL-IMPORTS-TO-AFFECT-US-FOOD-INDU
SHARE

അറക്കാനെടുത്ത കോഴി തെന്നിമാറി. പിന്നാലെ ഓടിയ കടയുടമ തെന്നിവീണത് പൊട്ടക്കിണറ്റിൽ. തിരൂരാണ് സംഭവം. കാൽവഴുതി കിണറ്റിൽ വീണ അലി (40) എല്ലുകൾ പൊട്ടി ഗുരുതരാവസ്ഥയിലാണ്. 

ഇദ്ദേഹത്തെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനുമാണ് പരുക്കേറ്റത്. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് അലി വീണത്.

ശബ്ദം കേട്ട് ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരുക്ക് മൂലം കിണറിന് പുറത്ത് എത്തിക്കാൻ സാധിച്ചില്ല. അതിനാൽ കിണറ്റിനടിയിലെ പാറക്കെട്ടിലേക്ക് അലിയെ മാറ്റി കിടത്തിയശേഷം അഗ്നിശമനസേനയെ അറിയിച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിലനൊടുവിലാണ് അലിയെ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. 

MORE IN KERALA
SHOW MORE
Loading...
Loading...