‘പ്രളയത്തിൽ വീട് പോയവർക്ക് 4 ലക്ഷം; ഒാഫിസിന്റെ വാതിലിന് നാലര ലക്ഷം’; പരിഹസിച്ച് ബൽറാം

pinarayi-flood-balram-post
SHARE

‘പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാൻ സർക്കാർ നൽകുന്നത് വെറും 4 ലക്ഷം രൂപ. റീബിൽഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ. ഒരു പ്രത്യേകതരം ജനകീയ സർക്കാരാണ് നമ്പർ വൺ കേരളത്തിലേത്.’ വി.ടി ബൽറാം എംഎൽഎ ഫെയ്സ്ബുക്കിൽ രേഖകൾ പങ്കുവച്ച് കുറിച്ച വരികളാണിത്. മഹാപ്രളയത്തിന് ശേഷം നവകേരളം കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ച സർക്കാരിന്റെ ചില നടപടികൾ രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. ഇതിൽ ഏറ്റവും വിവാദമാകുന്നത് ദുരിതാശ്വാസത്തിനുള്ള പണം ആര്‍ഭാടത്തിനായി ചെലവഴിക്കുന്നതാണ്.

റീബില്‍ഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപ ചെലവഴിച്ച രേഖ ബൽറാം പുറത്തുവിട്ടു. ഒരു ഒാഫിസിന്റെ വാതിലിന് നാലരലക്ഷം ചെലവഴിക്കുന്ന സർക്കാർ പ്രളയത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ടവർക്ക് നൽകുന്നത് വെറും നാലുലക്ഷം രൂപയാണ്. ഓഫീസ് നവീകരണത്തിന്റെ ചെലവ് വ്യക്തമാക്കുന്ന രേഖകളെല്ലാം  ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. റീ ബില്‍ഡ് കേരളയ്ക്കായി സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തത് ലക്ഷ്മി നായരുടെ ഉമടസ്ഥതയിലുള്ള ഫ്‌ളാറ്റാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...