പൊതുവിദ്യാലയത്തിലേക്ക് ഒരാൾ കൂടി; മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വിടി ബൽറാം

balram-daughter-06
SHARE

മകന് പിന്നാലെ മകളെയും സർക്കാർ സ്കൂളിൽ ചേർത്ത് വി ടി ബൽറാം എംഎൽഎ. സ്വന്തം മണ്ഡലത്തിലെ അരീക്കാട് എൽപി സ്കൂളിലാണ് ബൽറാം മകൾ അവന്തികയെ ചേർത്തത്. മകനും മകൾക്കും ഒപ്പമുള്ള ചിത്രം എംഎൽഎ ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. 

''പൊതു വിദ്യാലയത്തിലേക്ക് ഒരാൾ കൂടി!

അരിക്കാട് ഗവ.എൽപി സ്ക്കൂളിൽ ഒന്നാം ക്ലാസിൽ ചേരുന്ന അവന്തിക അതേ സ്ക്കൂളിൽ മൂന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന അദ്വൈത് മാനവിനോടൊപ്പം''-ബൽറാം കുറിച്ചു. 

രണ്ടുവർഷം മുൻപ് മകൻ അദ്വൈതിനെ ഒന്നാം സ്കൂളിൽ‌ ചേർത്തപ്പോൾ ഫെയ്സ്ബുക്കിൽ ലൈവിലൂടെയാണ് ബൽറാം അത് പങ്കുവെച്ചത്. പൊതുവിദ്യാഭ്യാസം നന്മയാണ് എന്ന തലക്കെട്ടോടെയായിരുന്നു വിഡിയോ. 

ജാതിയും മതവും ചോദിക്കുന്ന കോളത്തില്‍ മതമില്ല എന്ന് രേഖപ്പെടുത്തിയെന്നും പ്രായപൂർത്തിയായതിന് ശേഷം അവന് ഇഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാമല്ലോയെന്നും ബൽറാം അന്ന് പറഞ്ഞിരുന്നു. മകന്റെ പ്രവേശനോത്സവത്തിലും അദ്ദേഹം പങ്കെടുത്തു. 

MORE IN KERALA
SHOW MORE