പ്രളയത്തിൽ തകർന്ന പാൽച്ചുരം റോഡ് നന്നാക്കിയില്ല; യാത്രക്കാർ ഭീതിയിൽ

palchuram-road-29
SHARE

പ്രളയത്തിൽ തകർന്ന കണ്ണൂരിൽനിന്ന് വയനാട്ടിലേക്കുള്ള പാൽച്ചുരം റോഡ് പൂർവസ്ഥിതിയിലാക്കിയില്ല. ശക്തമായ മഴ പെയ്താൽ ചുരം പൂർണമായും ഇടിയുമെന്ന ഭീതിയിലാണ് യാത്രക്കാരും നാട്ടുകാരും. 

റോഡിലേക്ക് ഇടിഞ്ഞ് വീണ കല്ലും മണ്ണും നീക്കി മുള കൊണ്ട് വേലി കെട്ടുക മാത്രമാണ് കഴിഞ്ഞ ഒൻപത് മാസം കൊണ്ട് ചെയ്തത്. ആഴ്ചകളോളം അടച്ചിട്ട ശേഷമാണ് ചുരം തുറന്ന് നല്‍കിയത്. ഏത് നിമിഷവും ഇടിഞ്ഞ് വീഴാവുന്ന രീതിയില്‍ കല്ലും മണ്ണും മരവും ഇരിക്കുന്നു. മിക്ക സ്ഥലങ്ങളിലും ഒരേസമയം ഒരുവശത്തേക്ക് മാത്രമെ വാഹനങ്ങള്‍ക്ക് കടന്നുപോകാനാകു. 

വേനല്‍ മഴയില്‍തന്നെ ചില സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞിരുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് പാൽച്ചുരംവഴി പോകുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.