സിപിഎം പ്രവർത്തകനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം; പൊലീസിനെതിരെ സിപിഎം

cpm-sfi-29
SHARE

സിപിഎം പ്രവര്‍ത്തകനെ എസ്എഫ്ഐ ഏരിയാക്കമ്മറ്റിയംഗം വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ പൊലിസിനെതിരെ സിപിഎം. പൊലിസ് അനാവശ്യധൃതി കാണിച്ചുെവന്ന് മേമുണ്ട ലോക്കല്‍ സെക്രട്ടറി സി.എം. ഷാജി കുറ്റപ്പെടുത്തി. അറസ്റ്റിലായ എസ്എഫ്ഐ ഏരിയക്കമ്മറ്റിയംഗം അക്ഷയ് രാജ് റിമാന്‍ഡിലാണ്. 

കുടിവെള്ള പദ്ധതിക്കായി സ്ഥലം കയ്യേറിയത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകനായ ഷാജുവിനെയാണ്  എസ്എഫ്ഐ ഏരിയാക്കമ്മറ്റിയംഗം അക്ഷയ് രാജും സുഹൃത്തുക്കളും കൊല്ലാന്‍ ശ്രമിച്ചത്. മെയ് 21 നായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിന് ശേഷം അക്ഷയ് രാജ്, സുഹൃത്തുക്കളെയും കൂട്ടിവന്ന് കുട്ടോത്ത് സ്വദേശി ഷാജുവിനെ കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു പൊലിസിന്‍റെ കണ്ടെത്തല്‍. എന്നാല്‍ കേസില്‍ പൊലിസിന് വീഴ്ച്ച പറ്റിയെന്നാണ് സിപിഎം വാദം. ഷാജുവിനെ തള്ളിപ്പറഞ്ഞ സിപിഎം മേമുണ്ട ലോക്കല്‍ സെക്രട്ടറി സി.എം. ഷാജി ഷാജു പാര്‍ട്ടി അംഗമല്ലെന്ന് വ്യക്തമാക്കി.  പൊലിസ് അനാവശ്യ ധൃതികാണിച്ച് അക്ഷയ് രാജിനെ അറസ്റ്റു ചെയ്യുകയായിരുന്നു.  

അക്ഷയ് രാജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തെങ്കിലും കൂട്ടാളികളായ രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ കണ്ടെത്താനായി പ്രത്യേക പൊലിസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.