മൂന്നാം ശ്രമം ഫലം കണ്ടു; നാഗമ്പടം പഴയ പാലം ചരിത്രമായി

nagampafdam-bridgenew
SHARE

ആറ് പതിറ്റാണ്ടിലേറെ കോട്ടയത്തിന്റെ അടയാളമായി നിന്ന നാഗമ്പടം പഴയ റയിൽവെ പാലം പൊളിച്ചുമാറ്റി. ഒരു ദിവസം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാലം പൊളിച്ചത്.

ജോലികൾ പൂർത്തിയാക്കുന്നതു വരെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു.വെള്ളിയാഴ്ച അർധരാത്രിയോടെ ജോലികൾ ആരംഭിക്കാനായിരുന്നു പദ്ധതി. മഴ വില്ലനായതോടെ ജോലികൾ ഇഴഞ്ഞു നീങ്ങി. റെയിൽപാളത്തിന് മുകളിലൂടെയുള്ള വൈദ്യുതി കമ്പികൾ നീക്കം ചെയ്ത് പാലത്തിന്റെ ആദ്യഭാഗം മുറിച്ചു മാറ്റാൻ എട്ട് മണിക്കൂർ കാത്തിരിക്കേണ്ടി വന്നു.പിന്നീടങ്ങോട്ട് ജോലികൾ വേഗത്തിലായി. കമാനങ്ങൾ നീക്കം ചെയ്ത ശേഷം പാലം ആറ് കഷ്ണങ്ങളായി മുറിച്ചു. രാത്രി എട്ടുമണിയോടെ അവസാന ഭാഗവും മുറിച്ചു മാറ്റിയതോടെ നാഗമ്പടം പാലം ചരിത്രമായി. 

അറുത്ത് മാറ്റിയ പാലത്തിന്റെ ഭാഗങ്ങൾ പിന്നീട് പൊളിച്ചു നീക്കി. കൃത്യതയോടെ സമയബന്ധിതമായി തന്നെ ജോലികൾ പൂർത്തീകരിക്കാൻ കരാറുകാർക്ക് സാധിച്ചു. റെയിൽ ഗതാഗതം താമസിയാതെ പുനസ്ഥാപിക്കാനും റെയിൽവെക്ക് സാധിക്കും. ജോലികളുടെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം ഒരു ദിവസത്തേക്ക് പൂർണമായും നിർത്തിവെച്ചു. രണ്ട് ഡസനിലേറെ ട്രെയിനുകളാണ് റദ്ദാക്കിയത്. സ്ഫോടനത്തിലുടെ പാലം തകർക്കാനുള്ള പദ്ധതി രണ്ട് തവണ പരാജയപ്പെട്ടതോടെയാണ് മുറിച്ചു മാറ്റാൻ റയിൽവെ തീരുമാനിച്ചത്.

MORE IN KERALA
SHOW MORE