കോൺഗ്രസിനായി പൂജ നടത്തി; രാഹുൽ പ്രധാനമന്ത്രിയാകും; ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യും

rahul-gandhi-swami
SHARE

തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ ശേഷിക്കെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ്  ജോത്സ്യന്‍ സജീവന്‍ സ്വാമി. എക്സിറ്റ്പോളുകൾ പറയുന്നത് പോലെ എൻഡിഎ മുന്നണി അധികാരത്തിലെത്തില്ലെന്നും യുപിഎ രാജ്യം ഭരിക്കുെമന്നാണ് സജീവൻ സ്വാമി പ്രവചിക്കുന്നത്. കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്നും  രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറയുന്നു. ഇല്ലെങ്കിൽ താൻ ആത്മഹത്യ െചയ്യുെമന്നും സജീവൻ സ്വാമി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തിലാണ്  അദ്ദേഹം പ്രവചനം നടത്തിയത്.

കോണ്‍ഗ്രസിന്‍റെ വിജയത്തിനായി മെയ് 13 മുതല്‍ 20 വരെ പൂജ നടത്തിയിരുന്നു. പൂജ ഫലിച്ചില്ലെങ്കില്‍ അത് പരാജയമാണ്, പൂജ നടത്തിയ ആള്‍ പ്രാണത്യാഗം ചെയ്യണമെന്നാണ് ആചാരം.തിരഞ്ഞെടുപ്പ് ശരിയായ രീതിയിലാണ് നടന്നതെങ്കിൽ രാഹുൽ തന്നെ അധികാരത്തിലെത്തുെമന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.

MORE IN KERALA
SHOW MORE