ഫ്ളൈ ഓവർ നിർമാണം; മുങ്ങാനൊരുങ്ങി വൈറ്റില: പ്രക്ഷോഭം

vytila-flyover
SHARE

ഫ്ളൈ ഒാവര്‍ നിര്‍മാണത്തിന്റെ ഭാഗമായി ഒാടകളടച്ച്  റോഡ് വീതികൂട്ടിയതോടെ കൊച്ചി വൈറ്റില നിവാസികള്‍ പ്രളയഭീതിയില്‍ . അശാസ്ത്രീയ നിര്‍മാണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ദേശീയപാത അതോറിറ്റിയും  പൊതുമരാമത്ത് വകുപ്പും കയ്യൊഴിഞ്ഞതോടെ  പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നൂറോളം കുടുംബങ്ങളും വ്യാപാരികളും  

ഈ മഴക്കാലത്ത് മുങ്ങാനൊരുങ്ങി നില്‍ക്കുകയാണ് വൈറ്റില നിവാസികള്‍ . നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വൈറ്റിലയിലെ മേല്‍പ്പാലം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള നെട്ടോട്ടത്തില്‍ നിര്‍മാണം ശാസ്ത്രീയമണോ എന്നൊക്കെ പരിശോധിക്കാന്‍ എവിടെ നേരം.  ഫ്ളൈഒാവര്‍ നിര്‍മാണത്തിനായി ദേശീയപാതയുടെ മധ്യഭാഗം അടച്ചതോടെ ബ്ലോക്ക് ഒഴിവാക്കാന്‍  ചെയ്ത പണിയാണിത് . സര്‍വീസ് റോഡ് വീതികൂട്ടി . ഇരുവശവുമുണ്ടായിരുന്ന ഒാടകള്‍ കൂടി മൂടി . ഒപ്പം റോഡ് രണ്ടടി ഉയര്‍ത്തുകയും ചെയ്തു . അതോടെ ദേശീയപാതയോട് ചേര്‍ന്നുള്ള വീടുകളും  വ്യാപാരസ്ഥാപനങ്ങളും റോഡ് നിരപ്പിനും താഴെയായി . ഒാടയില്ലാത്തതിനാല്‍  മഴകനക്കുമ്പോള്‍ വെള്ളം ഇവിടേക്ക് ഒഴുകി നിറയുമെന്ന് ഉറപ്പ് . ബാങ്ക് റോഡ്, മാപ്ലശേരി റോഡ്, ഷൈന്‍ റോഡ്, എല്‍.എം. പൈലി റോഡ് എന്നിവങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായത്

പരാതിയുമായി പൊതുമരാമത്ത് വകുപ്പ് ഒാഫിസിലെത്തിയപ്പോള്‍ ലഭിച്ച മറുപടി പാലം നിര്‍മാണത്തിനാണ് മുന്‍ഗണനയെന്ന്. തല്‍ക്കാലം ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റിയും. ദേശീയപാതയില്‍ നിന്നുള്ള വെള്ളം ഒഴുക്കി കളയാന്‍ കാലവര്‍ഷത്തിന് മുന്‍പ് ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ഇവരുടെ അപേക്ഷ. ഇല്ലെങ്കില്‍ കുടുംബസമേതം പ്രക്ഷോഭത്തിനുള്ള നീക്കത്തിലാണ് റസിഡന്‍റ്്സ് അസോസിയേഷനുകള്‍

MORE IN KERALA
SHOW MORE