തയ്യാറെടുപ്പുകൾ പൂർത്തിയായി; ഇനി മണിക്കൂറുകൾ മാത്രം: കനത്തസുരക്ഷ

loksabha eleciton-meena
SHARE

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണാന്‍ 29 കേന്ദ്രങ്ങളില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ജില്ലാകലക്ടര്‍മാരുടെ നേരിട്ടുള്ള ചുമതലയിലാണ് വോട്ടെണ്ണല്‍. ത്രിതല സുരക്ഷ ഒരുക്കുന്നത് സംസ്ഥാന പൊലീസും സിആര്‍പിഎഫുമാണ്. നാളെ ഉച്ചക്ക് 12 മണിയോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമെങ്കിലും ഒൗദ്യോഗിക പ്രഖ്യാപനം വൈകും.  

2,03, 13,833 വോട്ടുകളാണ് സംസ്ഥാനത്ത് പോള്‍ചെയ്തത്. ഇതില്‍ തെളിയുന്ന ജനഹിതമറിയാന്‍ ഇനി മണിക്കൂറുകള്‍മാത്രം. 29 സ്ഥലങ്ങളിലായി 140 വോട്ടെണ്ണല്‍കേന്ദ്രങ്ങളില്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. രാവിലെ സ്ട്രോങ് റൂമുകളില്‍ നിന്ന് വോട്ടിംങ് മെഷിനുകള്‍ ഒബ്സര്‍വര്‍മാരുടെ മേല്‍നോട്ടത്തില്‍ പുറത്തടുക്കും. കേരളത്തിലെ ഒാരോ ലോക്സഭാ മണ്ഡലത്തിലും ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ഇവക്ക് പ്രത്യേകം വോട്ടെണ്ണല്‍മുറികളുണ്ടാവും ഒരോ മുറിയിലും പരമാവധി 14 ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു വോട്െണ്ണല്‍ മുറിയിലൊഴിച്ച് ബാക്കി എല്ലായിടത്തും  എട്ട് മണിക്കുതന്നെ  ഇവിഎമ്മുകള്‍ എണ്ണി തുടങ്ങും. റിട്ടേണിങ് ഒാഫീസറുള്ള മുറിയില്‍ എട്ടരക്കേ വോട്ടെണ്ണല്‍തുടങ്ങൂ. പോസ്റ്റല്‍ബാലറ്റ് പ്രത്യേകമാണ് എണ്ണുന്നത്. 

കേരളത്തിലെ ആദ്യ സൂചനകള്‍ രാവിലെ എട്ടരയോടെ ലഭ്യമാകും. നാലുമണിക്കൂര്‍കൊണ്ട് ഇവിഎമ്മുകള്‍ എണ്ണിതീര്‍ക്കും. ഒരോ റൗണ്‍ഡിലെ ഫലവും പ്രസിദ്ധീകരിച്ചശേഷമെ അടുത്ത റൗണ്‍ഡ് ആരംഭിക്കൂ. എന്നാല്‍ ഇവിഎമ്മുകള്‍ക്ക് ശേഷം വിവിപാറ്റിലെ സ്്ലിപ്പുകള്‍  എണ്ണുന്നതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകും. ഇപ്പോള്‍ ഒരോ നിയമസബാ മണ്ഡലത്തിലെയും അ‍ഞ്ച് ബൂത്തുകളിവെ വിവിപാറ്റുകളാണ് എണ്ണുന്നത്. വോട്ടിംങ് മെഷിനിലെ കണക്കും വിവിപാറ്റിലെ എണ്ണവും  തമ്മില്‍വ്യത്യാസമുണ്ടെങ്കില്‍ വിവിപാറ്റ് സ്്ലിപ്പുകളുടെ എണ്ണമാകും സ്വീകരിക്കുക. എല്ലാ വോട്ടെണ്ണല്‍കേന്ദ്രങ്ങളിലും ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 

MORE IN KERALA
SHOW MORE