കടുത്ത വേനൽ ഡാമുകളെ ബാധിച്ചു: ശാസ്ത്രീയ പഠനം തുടങ്ങി

dam
SHARE

കടുത്ത വേനൽ സംസ്ഥാനത്തെ ഡാമുകളെയും ബാധിച്ചെന്ന് ഡാം സേഫ്റ്റി അതോറിറ്റി. ഇടുക്കി ആർച് ഡാമിൽ ഇതിനെപ്പറ്റി ശാസ്ത്രീയ പഠനം തുടങ്ങി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും  ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ അറിയിച്ചു.

മഹാ പ്രളയത്തിന് ശേഷം സംസ്ഥാനത്തുണ്ടായ അസാധാരണമായ വേനൽച്ചൂടിൽ ഡാമുകൾക്ക് ബലക്ഷയം ഉണ്ടായേക്കാൻ സാധ്യത ഉണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം വിലയിരുത്തി. പൂർണമായി കോൺക്രീറ്റിൽ നിർമിച്ച ഇടുക്കി ആർച് ഡാമിൽ ചൂട് നിയന്ത്രിക്കാൻ വെളുത്ത പെയിന്റ് അടിക്കേണ്ടി വന്നു.  അണക്കെട്ടിലെ  ജലനിരപ്പ് അതിവേഗം താഴുന്നതിനാൽ ഇനിയും താപനില വർധിച്ച് ഡാം നിർമിച്ചിരിക്കുന്ന കോൺക്രീറ്റിന്റെ ഘടനയെ ബാധിക്കാനും സാധ്യതയുണ്ട്. ഇതേപ്പറ്റി വിശദമായ പഠനം നടത്തും. 

ആര്‍ച് ഡാമിന്റെ കരുത്തും, മർദവും, നേരിയ വിള്ളലുകളും വരെ സൂക്ഷമമായി പരിശോധിക്കാൻ കൂടുതൽ യന്ത്രങ്ങൾ അണക്കെട്ടിനുള്ളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇടുക്കി അണക്കെട്ടിന്റെ റിസർവോയറിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യേണ്ട ആവശ്യം  നിലവിലില്ല. എന്നാല്‍  പാലക്കാട് ജില്ലയിലെ വിവിധ ഡാമുകളുടെ സംഭരണ ശേഷി വർധിപ്പിക്കണമെന്ന്  ഡാം സേഫ്റ്റി വിഭാഗം നിർദേശിച്ചു.

MORE IN KERALA
SHOW MORE