ദുബായ് ഷെയ്ഖിന്റെ പടം കാറിൽ; ലാദന്റേതെന്നു കരുതി പൊലീസ് പിടിച്ചു

car-laden-picture
SHARE

ചേലക്കര: അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്​യാന്റെ രേഖാചിത്രം കാറിൽ പതിച്ചതു കണ്ടു ബിൻ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു പൊലീസ് പിടികൂടി. മേഖലയിലെ പ്രവാസി കുടുംബത്തിലെ യുവാക്കളാണു കാറിന്റെ പിൻ ഗ്ലാസിലും നമ്പർ പ്ലേറ്റിനു മുകളിൽ ഡിക്കിയിലും ഷെയ്ഖിന്റെ പടം പതിച്ചത്. ഇവരുടെ മുതിർന്ന ബന്ധുക്കളിലൊരാൾ ഷെയ്ഖിന്റെ ജോലിക്കാരനായിരുന്നു. ഇയാൾ അയച്ചു കൊടുത്ത പടം ഇവിടെ പ്രിന്റ് ചെയ്തു കാറിൽ പതിച്ചതാണ്. വർഷത്തോളമായി കാറിൽ ചിത്രമുണ്ടെങ്കിലും അടുത്തിടെയാണു ചിത്രം ചിലരുടെ ശ്രദ്ധയിൽ പെട്ടത്. 

ബിൻ ലാദന്റേതെന്നു തെറ്റിദ്ധരിച്ച ഇവർ പൊലീസിൽ വിവരമറിയിച്ചു. ഇന്നലെ രാവിലെ കാറുമായി സ്റ്റേഷനിലെത്താൻ പൊലീസ് നിർദേശിച്ചു. ഗൂഗിളിൽ ഷെയ്ഖിന്റെ പടം തിരഞ്ഞു പിടിച്ച യുവാക്കൾ കാറിലെ പടം ബിൻ ലാദന്റേതല്ലെന്നു പൊലീസിനെ ബോധ്യപ്പെടുത്തിയെങ്കിലും ഇനിയും  പൊല്ലാപ്പിനിടയാകേണ്ടെന്നു കരുതി പടങ്ങൾ നീക്കം ചെയ്തു. 

MORE IN KERALA
SHOW MORE