ലിനി സിസ്റ്ററിന്റെ ഒാര്‍മ്മയില്‍ കോഴിക്കോട് നഴ്സുമാരുടെ സംഗമം

lini-34
SHARE

നിപ വൈറസിന്റെ രക്തസാക്ഷി ലിനി സിസ്റ്ററിന്റെ ഒാര്‍മ്മയില്‍ കോഴിക്കോട് നഴ്സുമാരുടെ സംഗമം. ലിനിയുടെ ഭര്‍ത്താവും മക്കളും പങ്കെടുത്ത പരിപാടിയില്‍ മുന്‍ ആരോഗ്യമന്ത്രി പി.കെ ശ്രീമതി സിനിമാതാരം പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ലിനിയുടെ ഒാര്‍മ്മകള്‍ പങ്കുവെച്ചു.

നിപ ഭീതിയില്‍ ഒരിക്കല്‍ ഒറ്റപ്പെട്ടുപോയ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തന്നെ ഒരു ഹാളിലായിരുന്നു പരിപാടി.വേദിയില്‍ ലിനിയുടെ രണ്ടുമക്കളും ഭര്‍ത്താവ് സജീഷും.മരണഭയമില്ലാതെ നിപയെ അതിജീവിയ്ക്കാന്‍ കര്‍മ്മനിരതയായ ലിനിയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമെന്ന് മുന്‍ ആരോഗ്യമന്ത്രി പികെ ശ്രീമതി ഉദ്ഘാടനപ്രസംഗത്തില്‍.

നിപ ഭീതി പ്രമേയമാക്കി ആഷിക് അബു നിര്‍മ്മിച്ച സിനിമയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി പാര്‍വ്വതിയും നിപകാലത്തെ ലിനിയുടെയും സഹപ്രവര്‍ത്തകരുടെയും സേവനത്തെ നന്ദിപൂര്‍‌വ്വം സ്മരിച്ചു.

ലിനിയെ മരണത്തിന് വിട്ടുകൊടുക്കുമ്പോഴും നിസഹായനായി നോക്കിനില്‍ക്കേണ്ടി വന്ന കയ്പ്പേറിയ കഥകളാണ് ഭര്‍ത്താവ് സജീഷ് വേദിയില്‍ പങ്കുവെച്ചത്,നഷ്ടം നികത്താനാകില്ലെങ്കിലും ലിനിയുടെ ജോലിയുടെ മഹത്വമോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് സജീഷും പറഞ്ഞുവെക്കുന്നു

അമ്മയെ കുറിച്ചോര്‍ത്ത് നാടുമുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍ മരണത്തിലൂടെ മലാഖയായി മാറിയ ലിനിയുടെ രണ്ടുമക്കളും വേദിയില്‍ ഒന്നുമറിയാതെ അച്ഛനൊപ്പം ഇരിക്കുന്നുണ്ടായിരുന്നു.

MORE IN KERALA
SHOW MORE