പഴകിയ കോഴിമാംസവും ഐസ്ക്രിമും; ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പിക്കാന്‍‌ പ്രത്യേകപദ്ധതി

Kozhikode-Hotel-raid
SHARE

ഹോട്ടലുകളില്‍ ശുചിത്വം ഉറപ്പിയ്ക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍‌ പ്രത്യേകപദ്ധതികള്‍ നടപ്പാക്കും. പതിവ് പരിശോധനകളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നഗരസഭാ ഹെല്‍ത്ത് ഒാഫീസറിന്റെ നേതൃത്വത്തില്‍ ഇന്നു നടന്ന പരിശോധനയില്‍ പഴകിയ കോഴിമാംസവും ഐസ്ക്രിമും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. 

പരാതിലഭിച്ച നഗരത്തിലെ ‌വിവിധ ഹോട്ടലുകളില്‍  കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം ഇന്ന് പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും വിതരണവും നടക്കുന്നത് സംഘം കണ്ടെത്തി,പഴകിയ ഭക്ഷണവസ്തുക്കളും വൃത്തിഹീനമായി കൈകാര്യം െചയ്ത കോഴിമാംസം ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളും സംഘം പിടിച്ചെടുത്തു.

ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയെ കുറിച്ച് പരാതികള്‍ വ്യാപകമായപ്പോള്‍ പരിശോധന കര്‍ശനമാക്കിയത്,പരിശോധനകളില്‍ ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് ഹോട്ടലുടമകള്‍ക്കും ജീവമക്കാര്‍ക്കും പരിശീലനം ഉള്‍പ്പെടെ ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കാനും ശിക്ഷ കടുപ്പിക്കാനും നഗരസഭ തീരുമാനിച്ചിരിക്കുന്നത്.

MORE IN KERALA
SHOW MORE