പഴയ വാഹനങ്ങൾക്കും ജിപിഎസ്; കുറഞ്ഞ വിലക്ക് ലഭ്യമാക്കണം; സാധാരണക്കാര്‍ വിഷമത്തിൽ

gps-vehicle
SHARE

ഗതാഗത യോഗ്യമാണന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പഴയ വാഹനങ്ങള്‍ക്കും ജി.പി.എസ് സംവിധാനം നിര്‍ബന്ധമാക്കിയ നടപടിയില്‍ ഇളവു വേണമെന്നാവശ്യം. മോട്ടോര്‍ വാഹന വകുപ്പ് മുന്‍കയ്യെടുത്ത് കുറഞ്ഞ വിലക്ക് ജി.പി.എസ് ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അന്‍പതിനായിരം രൂപ വിലയുളള പഴഞ്ചന്‍ വാഹനങ്ങള്‍ക്കും ഗതാഗത യോഗ്യമാണന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ 2019 ജൂണ്‍ ഒന്നു മുതല്‍ ജി.പി.എസ് സംവിധാനം നിര്‍ബന്ധമാണ്. ഒരു വാഹനത്തിന് ജി.പി.എസ് ഘടിപ്പിക്കാന്‍ പതിനാലായിരം രൂപക്ക് മുകളിലാണ് വില. സാധാരണക്കാരായ ടാക്സി ഡ്രൈവര്‍മാരെയെല്ലാം തീരുമാനം വിഷമത്തിലാക്കിയിട്ടുണ്ട്. 

അയ്യായിരം രൂപയില്‍ താഴെയാണ് ഒരു ജി.പി.എസ് സംവിധാനത്തിന്റെ യഥാര്‍ഥ വില. പല തലത്തിലുളള ഇടത്തട്ടുകാരുടെ ലാഭവിഹിതം കൂടി ചേരുബോഴാണ് വില മൂന്നിരട്ടിയായി ഉയരുന്നത്. മോട്ടോര്‍ വാഹനവകുപ്പു തന്നെ മുന്‍കയ്യെടുത്താല്‍ ഒാരോ ആര്‍.ടി ഒാഫീസുകളും കേന്ദ്രീകരിച്ച് കുറഞ്ഞ വലക്ക് ജി.പി. എസ് സംവിധാനം വില്‍പനക്കെത്തിക്കാനാവും. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളേയോ പൊതുമേഖല സ്ഥാനപനങ്ങളേയോ ആശ്രയിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

MORE IN KERALA
SHOW MORE