അടിയന്തരാവസ്ഥയില്‍ ക്രൂരപീഡനം നേരിട്ടവര്‍ക്ക് പെന്‍ഷൻ അനുവദിക്കാതെ വീണ്ടും പീഡനം

emergencypension-01
SHARE

അടിയന്തരാവസ്ഥയില്‍ പൊലീസിന്റെ ക്രൂരപീഡനം നേരിട്ടവര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുള്ള ആനൂകൂല്യങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകുന്നു എന്നാക്ഷേപം. പീഡനം നേരിട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കലക്ടര്‍മാര്‍ക്ക് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയെങ്കിലും പല ജില്ലകളിലും തുടര്‍നടപടികളുണ്ടായിട്ടില്ല. അടിയന്താരവസ്ഥയില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന്റെയും കൊടിയ മര്‍ദനമേറ്റതിന്റെയും തെളിവുകളില്ലാത്തതും പലരേയും ആശങ്കപ്പെടുത്തുന്നു.

അടിയന്തരാവസ്ഥയില്‍ പീഡനം നേരിടേണ്ടിവന്നവര്‍ക്ക് ചികില്‍സാ ആനുകൂല്യങ്ങളും പെന്‍ഷനും ലഭ്യമാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടുത്തകാലത്ത് ഇതിന് അനുകൂലസമീപനമുണ്ടായിരുന്നു.എന്നാല്‍ പീഡനമേറ്റവരെക്കുറിച്ചുള്ള  കണക്കുകളൊന്നും സര്‍ക്കാരിന്റെ പക്കലില്ല. അതത് ജില്ലകളിലെ വിവരങ്ങള്‍ ശേഖരിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍മാര്‍ക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി പതിനെട്ടിന് ആഭ്യന്തരവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഇതിന്റെ തുടര്‍നടപടികളുണ്ടായിട്ടില്ല. വില്ലേജോഫീസര്‍മാര്‍ക്ക് മുമ്പിലാണ് അര്‍ഹരായവര്‍ തെളിവ് ഹാജരാക്കേണ്ടത്. എന്നാല്‍ പലരുടെ കയ്യിലും തെളിവുകളില്ല. അന്ന് കൊടിയ പീഡനം നേരിട്ടവരില്‍ പലരും അവശരും രോഗികളുമാണ്. തടവനുഭവിച്ചതിന്റെ രേഖകള്‍ ജയില്‍ റെക്കോഡ്സുകളില്‍ ഉണ്ടാകുമെന്നാണ് പലരുടേയും പ്രതീക്ഷ. 

അടിയന്തരാവസ്ഥയില്‍ മര്‍ദനമേറ്റു വാങ്ങിയവര്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് നേരത്തെ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടന്നിരുന്നു.

MORE IN KERALA
SHOW MORE