യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ തേർവാഴ്ച; വെളിപ്പെടുത്തലുമായി രക്ഷിതാവ്

university-college
SHARE

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐയുടെ തേര്‍വാഴ്ചയുടെയും മാനസിക പീഡനത്തിന്റെയും കൂടുതല്‍ വെളിപ്പെടുത്തലുമായി രക്ഷിതാവ് രംഗത്ത്. രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ഥികളുടെ മാര്‍‍ക്ക് കുറച്ച് തോല്‍പ്പിക്കാന്‍ എസ്.എഫ്.ഐ ശ്രമിക്കുന്നു. പരാതി പറഞ്ഞാല്‍ അധ്യാപകര്‍ ഇടപെടാറില്ലെന്നും ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുടെ പിതാവ് മനോരമ ന്യൂസിനോട് പറഞ്ഞു.

എസ്.എഫ്.ഐയുടെ മാനസിക പീഡനം ആരോപിച്ചാണ് രണ്ടാഴ്ച മുന്‍പ് വിദ്യാര്‍ഥിനി കോളജിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിന് ശേഷം പലതരം ആരോപണങ്ങളുയര്‍ന്നെങ്കിലും ആദ്യമായി മറ്റൊരു വിദ്യാര്‍ഥിയുടെ പിതാവ് പരാതിയുമായി നേരിട്ടെത്തുകയാണ്.

വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുള്ള സമയത്ത് പോലും എസ്.എഫ്.ഐക്കാര്‍ ആവശ്യപ്പെടുന്ന പരിപാടിക്കെല്ലാം പങ്കെടുക്കണം. ഇല്ലങ്കില്‍ പരീക്ഷയ്ക്ക് തോല്‍പ്പിക്കുമെന്ന ഭീഷണിയും പരസ്യചീത്തവിളിയും.

എസ്.എഫ്.ഐയുടെ എതിര്‍പ്പ് മൂലം പി.ടി.എ കമ്മിറ്റി പോലും രൂപീകരിക്കാത്തതിനാല്‍ പരാതി പറയാന്‍ രക്ഷിതാക്കള്‍ക്ക് വേദിയില്ല. പറഞ്ഞിട്ട് കാര്യവുമില്ല.

മാനസിക പീഡനത്തില്‍ മനംനൊന്ത് കഴിയുന്ന ഒട്ടേറെപ്പേരുണ്ടങ്കിലും പേടിമൂലമാണ് പരാതിപ്പെടാത്തതെന്നും ഈ പിതാവ് സാക്ഷ്യപ്പെടുത്തുന്നു.

MORE IN KERALA
SHOW MORE