റീപോളിങ് നടന്ന കാസർകോട്ടെ നാല് ബൂത്തുകളിലും മികച്ച പോളിങ്; 82 ശതമാനം

kasargod3
SHARE

റീപോളിങ് നടന്ന കാസർകോട്ടെ നാല് ബൂത്തുകളിലും മികച്ച പോളിങ്. ഒദ്യോഗിക കണക്ക് അനുസരിച്ച് ശരാശരി 82 ശതമാനം  വോട്ടു രേഖപ്പെടുത്തി.  അതിനിടെ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ബൂത്തിലെ വോട്ടർമാരോട് വോട്ടഭ്യര്ഥിച്ചുവെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് പരാതി നൽകി. 

പിലാത്തറ 19ആം ബൂത്തിൽ 83 ശതമാനം വോട്ടു രേഖപ്പെടുത്തിയപ്പോൾ പുതിയങ്ങാടി 69ആം ബൂത്തിൽ 71 ശതമാനവും 70ആം ബൂത്തിൽ 77 ശതമാനവും വോട്ടു രേഖപ്പെടുത്തി. തൃക്കരിപ്പൂർ ചീമേനി 48ആം ബൂത്തിൽ 84 ശതമാനമാണ് പോളിങ്.  ധർമ്മടം 52ആം ബൂത്തിൽ 85  ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ 53ൽ പോളിങ് 88 ശതമാനമായി. പിലാത്തറ 19ആം ബൂത്തിൽ മൂന്നു തവണ എത്തിയ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ പൊളിങിനായി വരി നിൽക്കുന്ന വോട്ടർമാരോട് വോട്ട് ചോദിച്ചുവെന്നാണ് എൽഡിഎഫ് ആരോപണം. ചട്ട ലംഘനം നടത്തിയ സ്ഥാനര്തിക്കെതിരെ  എൽഡിഎഫ് പരാതി നൽകി. 

ആരോപണം തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നാണ് ഉണ്ണിത്താന്റെ പ്രഖ്യാപനം. മണിക്കൂറുകൾ കാത്തു നിന്നാണ്തൃക്കരിപ്പൂർ ചീമേനി 48ആം ബൂത്തിൽ വോട്ടർമാർക്ക് വോട്ടുചെയ്യാനായത്. എങ്കിലും പരാതി ഇല്ലാതെ പോളിംഗ് പൂർത്തിയാക്കാൻ അധികൃതർക്കായി. പുതിയങ്ങാടിയിൽ വോട്ടർമാരെ വാഹനത്തിൽ കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട ടിവി. രാജേഷ് എംഎൽഎയും ലീഗ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇക്കാര്യത്തിൽ ടി.വി രാജേഷ് എംഎൽക്കെതിരെ പരാതി നൽകാനാണ് യുഡിഎഫ് തീരുമാനം. 

MORE IN KERALA
SHOW MORE