വടക്കൻ കേരളത്തില്‍ യുഡിഎഫിന് വമ്പൻ മുന്നേറ്റം; വടകരയില്‍ അദ്ഭുതജയം?

unnithan-pk-murali
SHARE

മനോരമ ന്യൂസ്–കാർവി ഇന്‍സൈറ്റ്സ് എക്സിറ്റ്പോൾ സർവേകളിൽ വടക്കൻ കേരളത്തിൽ യുഡിഎഫിന് വമ്പൻ മുന്നേറ്റം. എട്ടു മണ്ഡലങ്ങളുടെ കണക്കെടുപ്പിൽ അ‍ഞ്ചു മണ്ഡലങ്ങളിലും യുഡിഎഫ് വ്യക്തമായ വിജയം നേടുമെന്നാണ് സർവെ പ്രവചനം. ഒരു മണ്ഡലം എൽഡിഎഫും രണ്ടു മണ്ഡലങ്ങളിൽ ഫോട്ടോഫിനിഷിനും സാധ്യതയുണ്ടെന്ന് എക്സിറ്റ്പോൾ പ്രവചിക്കുന്നു. കാസർകോട്, മലപ്പുറം, പൊന്നാനി, വയനാട്, വടകര എന്നീ മണ്ഡലങ്ങളാണ് യുഡിഎഫ് നേടുക. പാലക്കാട് എൽഡിഎഫ് സ്വന്തമാക്കും. കണ്ണൂരും കോഴിക്കോടുമാണ് ഫോട്ടോഫിനി‌ഷിലേക്ക്. യുഡിഎഫ് വടക്കൻ കേരളത്തിൽ 44 ശതമാനം വോട്ടും എൽഡിഎഫ് 33 ശതമാവും ബിജെപി 13 ശതമാനവും വോട്ടാണ് വടക്കൻ കേരളത്തിൽ സ്വന്തമാക്കുകയെന്ന് എക്സിറ്റ്പോൾ പ്രവചിക്കുന്നു.

വിശദമായ ഫലം ഇങ്ങനെ: ആലത്തൂരില്‍ യുഡിഎഫിന്റെ പുതുമുഖ സ്ഥാനാര്‍ഥി രമ്യ ഹരിദാസ് അട്ടിമറി ജയം നേടുമെന്ന് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള്‍ ഫലം പറയുന്നു. ഇടതുകോട്ട വീഴുമെന്ന് സര്‍വേ പറയുന്നു.  പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ വിജയിക്കുമെന്നാണ് മനോരമ ന്യൂസ് കാര്‍വി ഇന്‍സൈറ്റ്സ് എക്സിറ്റ് പോള് പ്രവചനം‍.  മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിക്കാണ് വിജയം. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജയം പ്രവചിക്കുന്നു എക്സിറ്റ് പോള്‍ ഫലം.  വടകരയില്‍ കോണ്‍ഗ്രസിന്റെ കെ.മുരളീധരന് ആധികാരിക ജയം പ്രവചിച്ച് മനോരമ ന്യൂസ്  എക്സിറ്റ് പോള്‍ ഫലം. കടുത്ത പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്‍റെ പി.ജയരാജനെ തോല്‍പിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഏറ്റവും ആകാംക്ഷയുണര്‍ത്തിയ മല്‍സരം നടന്ന വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നായിരുന്നു വോട്ടെടുപ്പിന് മുന്‍പ് നടത്തിയ സര്‍വേ. വടകരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണെന്ന് വോട്ടുവിഹിതവും അന്ന് വ്യക്തമാക്കി.  

കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ഫലം ഫോട്ടോ ഫിനിഷിലെന്നും എക്സിറ്റ് പോള്‍‌ പറയുന്നു.  അപ്പോഴും നേരിയ മുന്‍തൂക്കം കോണ്‍ഗ്രസിനാണെന്നും സര്‍വേ പ്രവചിക്കുന്നു. ഏഴുഘട്ടങ്ങളിലായി നടന്ന പൊതുതിരഞ്ഞെടുപ്പിന് തിരശീല വീണപ്പോഴാണ് എക്സിറ്റ് പോള്‍ സര്‍വേകളും പുറത്തെത്തുന്നത്. മനോരമ ന്യൂസിനായി കാര്‍വി ഇന്‍സൈറ്റ്സ് കേരളത്തില്‍ നടത്തിയ എക്സിറ്റ് പോളില്‍ കാസര്‍ക്കോട്ട് യുഡിഎഫിനാണ് ജയസാധ്യത.  കോണ്‍ഗ്രസിലെ രാജ്മോഹന്‍ ഉണ്ണിത്താനാണ് സര്‍വേ ജയം പ്രവചിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളില്‍നിന്നും വിപുലമായ സാംപിള്‍ ശേഖരിച്ചാണ് മനോരമന്യൂസിന്‍റെ എക്സിറ്റ് പോള്‍.

MORE IN KERALA
SHOW MORE