നിലംപൊത്താറായ വീടുകൾ; കുടിവെള്ളമില്ല, പൈപ്പ് മാത്രം; ദുരിതം

pattambi
SHARE

പാലക്കാട് പട്ടാമ്പി കൊപ്പം പഞ്ചായത്തിലെ മണ്ണേങ്കോട്ടില്‍ അടിസ്ഥാന സൗകര്യമില്ലാതെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നു. ആദിവാസികളും നിര്‍ധനരുമായവരാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായം തേടുന്നത്. 

പട്ടികജാതി, പട്ടികവര്‍ഗ വകുപ്പില്‍ നിന്ന് പതിനഞ്ചു വര്‍ഷം മുന്‍പ് മണ്ണേങ്കോട്ടിൽ നിര്‍മിച്ചു നല്‍കിയ അഞ്ച് വീടുകള്‍ നിലപൊത്താറായ അവസ്ഥയിലാണ്. അറ്റകുറ്റപ്പണിയൊന്നുമില്ലാതെ ചിലത് ആളൊഴിഞ്ഞ് കിടക്കുന്നു. ഇവിടെയുളളവര്‍ ആദ്യം പട്ടികജാതി വിഭാഗത്തിലുളളവെന്നായിരുന്നു സര്‍ക്കാര്‍ രേഖകള്‍. പിന്നീട് ചിലര്‍ക്ക് ആദിവാസികളാണെന്ന രേഖകള്‍ ലഭിച്ചു. മറ്റ് ചിലര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ ഇല്ലാതെ വിഷമിക്കുന്നു. വീടും ശുചിമുറിയുമൊന്നും പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്നതിന് തടസങ്ങളേറെ. കുടിവെളളത്തിന് പൈപ്പ് ഉണ്ടെങ്കിലും വെളളം പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. 

കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യാമാക്കാന്‍ പഞ്ചായത്ത് തീരുമാനമെടുത്തെന്ന് വാര്‍‍ഡ് മെമ്പറുടെ വിശദീകരണം. വീടുകളില്‍ ആള്‍താമസമില്ലെന്ന ആക്ഷേപം ഉണ്ട്. ആനൂകൂല്യങ്ങള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിടുന്നതും പരിഹരിക്കേണ്ടതുണ്ട്.

MORE IN KERALA
SHOW MORE