കെഎസ്ആർടിസി ബസിൽ യാത്രക്കാരൻ ഛർദിച്ചു; ബസ് കഴുകിച്ച് ജീവനക്കാർ; രോഷം

ksrtc-low-floor-15
SHARE

യാത്രക്കിടെ ബസിൽ ഛർദിച്ച യാത്രക്കാരനെക്കൊണ്ട് ബസ് കഴുകിച്ച് ബസ് ജീവനക്കാർ. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ ജീവനക്കാരുടെ സഹായത്തോടെയാണ് ബസ് വൃത്തിയാക്കിയതെന്ന് കെഎസ്ആർടിസി അധികൃതർ ന്യായീകരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് കോട്ടയം ബസ് സ്റ്റാൻഡിലാണ് സംഭവം.

അസം ഗുവാഹതി നൗഗായ് സ്വദേശി അസദുൽ ഇസ്‌ലാമിനാണ് ദുരനുഭവം. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള ലോ ഫ്ലോർ എസി ബസിലെ യാത്രക്കാരായിരുന്നു അസദുൽ ഇസ്‌ലാമും സുഹൃ‍ത്തുക്കളും. 

യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് അസദുൽ ഇസ്‌ലാം പറഞ്ഞു. കോട്ടയം ഡിപ്പോയിൽ എത്തിയപ്പോൾ ബസിൽ നിന്ന് മറ്റ് യാത്രക്കാരെ ഇറക്കി നിർത്തി. വെള്ളം എടുത്തുകൊണ്ടുവന്ന് ഇയാള്‍ ബസ് കഴുകി. ബസ് കഴുകാൻ കോട്ടയം ഡിപ്പോയിൽ സൗകര്യവും അതിനായി ശുചീകരണ ജീവനക്കാരും ഉള്ളപ്പോഴാണ് യാത്രക്കാരനെ ബസ് കഴുകാൻ നിർബന്ധിച്ചത്. അതേസമയം സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എ അബ്ദുൽ നാസർ പറയുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.