അലങ്കാരത്തിന് വേണ്ടി സ്ഥാനമാനങ്ങളില്ല; കെ.പി.സി.സി പുനസംഘടന ജൂലൈക്കുള്ളില്‍

kpcc
SHARE

ജൂലൈക്കുള്ളില്‍ കെ.പി.സി.സി പുനസംഘടന പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനം. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും. അതേസമയം പ്രചാരണരംഗത്തെ ഏകോപനത്തില്‍ പാളിച്ചകളുണ്ടായതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു 

തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചക്കുള്ളില്‍ പുനസംഘടന പ്രക്രിയ തുടങ്ങണം. അലങ്കാരത്തിന് വേണ്ടി സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരെ ഒഴിവാക്കി പ്രവര്‍ത്തിക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റികള്‍ പുനസംഘടിപ്പിക്കും. ജംബോ കമ്മിറ്റികള്‍ ഇനിയുണ്ടാവില്ല. പാര്‍ട്ടിക്കുള്ളില്‍ നിലവിലുള്ള െഎക്യം അതേപടി നിലനിര്‍ത്തും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സംഘടന പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. വോട്ടര്‍പട്ടികയില്‍ നിന്ന് വ്യാപകമായി പേരുകള്‍ ഒഴിവാക്കിയതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. അതേസമയം പ്രചാരണരംഗത്തെ ഏകോപനത്തില്‍ പാളിച്ചകളുണ്ടായതായി വിമര്‍ശനം ഉയര്‍ന്നു. പൊതുയോഗങ്ങള്‍ക്ക് നേതാക്കളെ നിശ്ചയിക്കുന്നതില്‍ വീഴ്ചയുണ്ടായതായി വി.ഡി സതീശന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത്  ആരുമില്ലാത്ത അവസ്ഥയായിരുന്നെന്നും വിമര്‍ശനമുണ്ടായി. എങ്കിലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണെന്നും ഇരുപത് മണ്ഡലങ്ങളിലും വിജയിക്കുമെന്നും രാഷ്ട്രീയകാര്യസമിതി വിലയിരുത്തി.

MORE IN KERALA
SHOW MORE