കോടതികയറി കേരളകോണ്‍ഗ്രസ് എമ്മിലെ അധികാരതര്‍ക്കം

kerala-congress
SHARE

കോടതികയറി കേരളകോണ്‍ഗ്രസ് എമ്മിലെ അധികാരതര്‍ക്കം. തിരുവനന്തപുരത്ത് നടക്കുന്ന കെ.എം.മാണി അനുസ്മരണത്തില്‍ പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കരുതെന്ന് തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. ജോസ് കെ.മാണിയെ പിന്തുണയ്ക്കുന്ന കൊല്ലം ജില്ലാ ജനറല്‍  സെക്രട്ടറി ബി.മനോജിന്റെ ഹര്‍ജിയിലാണ് നടപടി. 

പി.ജെ.ജോസഫിനെ പാര്‍ട്ടിവര്‍ക്കിങ് ചെയര്‍മാനായി കഴിഞ്ഞദിവസം തിരഞ്ഞെടുത്തതോടെ പാര്‍ട്ടിയിലെ പിന്തുണയുടെ കാര്യത്തില്‍ ആശങ്കയിലായ ജോസ്.കെ.മാണി വിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു. ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സി.എഫ്.തോമസിനെ സമീപിച്ച 10 ജില്ലാ സെക്രട്ടറിമാരിലൊരാളായ കൊല്ലം ജില്ലാ സെക്രട്ടറി ബി.മനോജാണ് ഹര്‍ജി നല്‍കിയത്. തിരുവനന്തപുരത്ത് പി.ജെ.ജോസഫ്, കെ.എം.മാണി അനുസ്മരണം നടത്തവേയാണ് കോടതിയുത്തരവ് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. 

ചെയര്‍മാന്‍ അടക്കമുള്ള ഭാരവാഹികളെയൊന്നും യോഗത്തില്‍ തിരഞ്ഞെടുക്കരുതെന്നും കെ.എം.മാണി അനുസ്മരണം മാത്രമേ നടത്താവൂ എന്നുമാണ് കോടതി ഉത്തരവ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കാനം രാജേന്ദ്രനും അടക്കം മറ്റ് പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കുന്ന യോഗമായിട്ടും കോടതിയെ സമീപിച്ചത് ജോസ്. കെ.മാണി വിഭാഗത്തിന്റെ കടുത്ത ആശങ്കയാണ് വ്യക്തമാക്കുന്നത്. 

MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.